ഫീസ് ഈടാക്കി കോച്ചിംഗ് ക്ലാസ്: സ്കൂളുകൾക്ക് എതിരെ നടപടി
തിരുവനന്തപുരം: സ്കോളർഷിപ്പ് പരീക്ഷകൾക്കായി കുട്ടികളെ തയ്യാറെടുപ്പിക്കാൻ ഉയർന്ന ഫീസ് ഇടാക്കി കോച്ചിംഗ് ക്ലാസുകൾ സംഘടിപ്പിക്കുന്ന സ്കൂളുകൾക്കെതിരെ നടപടിക്കൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇത്തരം ക്ലാസുകൾ ശ്രദ്ധയിൽപ്പെട്ടാൽ വകുപ്പുതല നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നിർദ്ദേശം നൽകി. ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും അദ്ധ്യാപകർക്കും എതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യാവുന്നതാണെന്നും നിർദ്ദേശിച്ചു.
വകുപ്പിന് ലഭിച്ച പരാതിയെ തുടർന്നാണിത്. എൻ.എം.എം. എസ്.എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷകൾക്കുവേണ്ടിയാണ് കോച്ചിംഗ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ഇത്തരം കോച്ചിംഗ് ക്ലാസുകൾക്ക് അനുവാദം നൽകിയിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പറയുന്നു.
ത്രിവത്സര എൽ എൽ.ബി അലോട്ട്മെന്റ്
ത്രിവത്സര എൽ എൽ.ബി. കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട സ്ട്രേ വേക്കൻസി അന്തിമ അലോട്ട്മെന്റ് www.cee.kerala.gov.inൽ. 26ന് വൈകിട്ട് മൂന്നിനകം പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 0471 2525300
പഞ്ചവത്സര എൽ എൽ.ബി പ്രവേശനം
പഞ്ചവത്സര എൽ എൽ.ബി കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.inൽ. 26ന് വൈകിട്ട് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടണം.
പി.ജിമെഡിക്കൽ: സർവീസ് ക്വാട്ട പ്രവേശനം
പി.ജി മെഡിക്കൽ കോഴ്സുകളിലെ സർവീസ് ക്വാട്ട പ്രവേശനത്തിനുള്ള മെരിറ്റ് ലിസ്റ്റ് www.cee.kerala.gov.inൽ. 23ന് വൈകിട്ട് 5നകം ഓപ്ഷൻ രജിസ്ട്രേഷൻ നടത്തണം.
നഴ്സിംഗ്, പാരാമെഡിക്കൽ
സ്പെഷ്യൽ അലോട്ട്മെന്റ്
ബി.എസ്സി നഴ്സിംഗ്, പാരാമെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള സ്പെഷ്യൽ അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. 23നകം ഫീസടച്ച് കോളേജുകളിൽ 25നകം പ്രവേശനം നേടണം. ഫോൺ- 04712560363,64
ഹോമിയോ പി.ജി:
ഓപ്ഷൻ 25വരെ
തിരുവനന്തപുരം: പി.ജി ഹോമിയോപ്പതി പ്രവേശനത്തിന് 25ന് ഉച്ചയ്ക്ക് 12വരെ www.cee.kerala.gov.in ൽ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. ഹെൽപ്പ് ലൈൻ- 04712525300
പി.ജി ഹോമിയോ റാങ്ക് ലിസ്റ്റ്
തിരുവനന്തപുരം: പി.ജി ഹോമിയോ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട സ്ട്രേവേക്കൻസി അലോട്ട്മെന്റിനുള്ള പുതുക്കിയ താത്കാലിക റാങ്ക്, കാറ്റഗറി ലിസ്റ്റുകൾ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ൽ 23ന് ഉച്ചയ്ക്ക് രണ്ടിനകം അറിയിക്കണം. ഹെൽപ്പ് ലൈൻ- 04712525300
ലാ കോളേജിൽ ഒഴിവ്
തിരുവനന്തപുരം: തിരുവനന്തപുരം ഗവ. ലാ കോളേജിൽ ലൈബ്രറി,സൈബർസ്റ്റേഷൻ അസിസ്റ്റന്റ് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. ഉച്ചയ്ക്ക് ഒന്നു മുതൽ 7 വരെയാണ് പ്രവർത്തനസമയം.ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകൾ സഹിതം ഡിസംബർ 4ന് ഉച്ചയ്ക്ക് 2ന് അഭിമുഖത്തിനെത്തണം.
അക്കൗണ്ട്സ് ട്രെയിനി
തിരുവനന്തപുരം : നാഷണൽ ആയുഷ് മിഷൻ കേരളം അക്കൗണ്ട്സ് ട്രെയിനി തസ്തികയിലെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ഈമാസം 28ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in, ഫോൺ : 0471 2474550.
യു.ജി.സി നെറ്റ് സൗജന്യ പരിശീനം
തിരുവനന്തപുരം: സംസ്കൃത സർവകലാശാലയിൽ നൽകുന്ന യു.ജി.സി നെറ്റ് സൗജന്യ പരിശീലനത്തിന്റെ ഉദ്ഘാടനം
രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ് നിർവഹിച്ചു. യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ മാനവിക വിഷയങ്ങൾക്ക് വേണ്ടിയാണ് പരിശീലനം.
Source link