KERALAM

ഗ്രീൻ കോഴ്‌സും തൊഴിലുകളും

ഡോ.ടി.പി. സേതുമാധവൻ | Saturday 23 November, 2024 | 12:00 AM

അസർബൈജാനിലെ ബാകുവിൽ യു.എൻ ക്ലൈമറ്റ് ചേ‌ഞ്ച് കോൺഫറൻസ് (COP 29) നടക്കുകയാണ് ഇപ്പോൾ. കാർബൺ ബഹിർഗമനം കുറച്ചുള്ള വികസനമാണ് കോൺഫറൻസിന്റെ ലക്ഷ്യം. 2047 ഓടെ ഇന്ത്യയിലും വലിയ മാറ്റങ്ങൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച് രാജ്യത്ത് 40 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ ഇത് ഗ്രീൻതൊഴിലുകൾ എന്ന പേരിലാണ് വിവക്ഷിക്കുന്നത്. പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിറുത്താനും ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയ്ക്കാനും ഇത്തരം തൊഴിലുകൾ ഉപകരിക്കും.

പാരമ്പര്യേതര എനർജി മേഖലയ്ക്ക് ഊന്നൽ

……………….

പാരമ്പര്യേതര ഊർജ സ്രോതസ് മേഖലകളിലാണ് കൂടുതൽ തൊഴിലവസരങ്ങൾ. ഫാക്ടറി നിർമ്മാണം, ഭൗതിക സൗകര്യ വികസനം, ഊർജം, ഓട്ടോമൊബൈൽ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ രൂപപ്പെടും. ക്ലീൻ, ഗ്രീൻ, സോളാർ, ഹൈഡ്രജൻ എനർജി മേഖലയിൽ വൻ വളർച്ച ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട് നിരവധി കോഴ്‌സുകൾ ബിരുദ, ബിരുദാനന്തര തലത്തിൽ രൂപപ്പെട്ടുവരുന്നുണ്ട്. നിരവധി സ്‌കിൽ വികസന കോഴ്‌സുകളുമുണ്ട്.
ബിരുദ തലത്തിൽ എൻവയണ്മെന്റൽ സയൻസ്, എൻവയണ്മെന്റൽ മാനേജ്മന്റ്, സുസ്ഥിര വികസനം, എൻവയണ്മെന്റൽ സയൻസ് & ഇക്കോളജി, വാട്ടർ മാനേജ്‌മെന്റ്, ഫോറസ്ട്രി, എൻവയണ്മെന്റൽ എൻജിനിയറിംഗ് തുടങ്ങി നിരവധി കോഴ്‌സുകളുണ്ട്.

മികച്ച കോളേജുകൾ

……………………..

ഫെർഗുസൺ കോളേജ് പൂനെ, കുസാറ്റ്, ഐ.ഐ.ടി ബോംബെ, ഒ.പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ മികച്ച ബിരുദ ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. കേരള കാർഷിക സർവകലാശാലയിൽ പരിസ്ഥിതിയും കാലാവസ്ഥാപഠനവുമായി ബന്ധപ്പെട്ട ബിരുദ പ്രോഗ്രാമുണ്ട്. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. യൂണിവേഴ്‌സിറ്റി ഒഫ് മാഞ്ചസ്റ്ററിൽ സസ്റ്റൈനബിൾ എൻവയണ്മെന്റിൽ എം.എ പ്രോഗ്രാമുണ്ട് (www.manchester.ac.uk. എറാസ്മസ് മുണ്ട്‌സ് പ്രോഗ്രാമിലുൾപ്പെടുത്തി നിരവധി പാരിസ്ഥിതിക കോഴ്‌സുകൾ യൂറോപ്യൻ, യു.കെ സർവ കലാശാലകളിലുണ്ട്. നിരവധി സ്‌കോളർഷിപ്, ഫെലോഷിപ്പ് പ്രോഗ്രാമുകളുണ്ട്. ഇക്കണോമിക്‌സ്, ക്ലൈമറ്റ് ചേഞ്ച് ഇന്റഗ്രേറ്റഡ് ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. ഐ.എൽ.ഒ യുടെ ഇന്റർനാഷണൽ ട്രെയിനിംഗ് സെന്ററിൽ നിരവധി സ്‌കിൽ വികസന കോഴ്‌സുകളുണ്ട് (www.itcilo.org). നാഷണൽ സ്‌കിൽ വികസന കോർപറേഷനിൽ ഹരിത തൊഴിലുകൾക്കിണങ്ങിയ അപസ്‌കില്ലിംഗ്, റിസ്‌കില്ലിംഗ് പ്രോഗ്രാമുകളുണ്ട് (www.nsdcindia.org).


Source link

Related Articles

Back to top button