INDIA

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: ഫലമറിയാൻ മണിക്കൂറുകൾ മാത്രം; കൂടികാഴ്ച നടത്തി മഹാവികാസ് അഖാഡി സഖ്യം നേതാക്കൾ

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: ഫലമറിയാൻ മണിക്കൂറുകൾ മാത്രം; കൂടികാഴ്ച നടത്തി മഹാവികാസ് അഖാഡി സഖ്യം നേതാക്കൾ – Only hours left for Maharashtra Assembly Election results | Latest News | Manorama Online | Manorama News

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: ഫലമറിയാൻ മണിക്കൂറുകൾ മാത്രം; കൂടികാഴ്ച നടത്തി മഹാവികാസ് അഖാഡി സഖ്യം നേതാക്കൾ

മനോരമ ലേഖകൻ

Published: November 22 , 2024 03:50 AM IST

1 minute Read

സഞ്ജയ് റാവുത്ത് (File Photo: J Suresh / Manorama)

മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രതിപക്ഷ മുന്നണിയായ മഹാവികാസ് അഖാഡിയിലെ നേതാക്കൾ കൂടികാഴ്ച നടത്തി. കോൺഗ്രസ് നേതാക്കളായ ബാലാസാഹെബ് തൊറാട്ട്, സതേജ് പാട്ടീൽ, ശിവസേനാ ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് എംപി, എൻസിപി ശരദ് പവാർ പക്ഷം സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ എന്നിവരാണ് കൂടികാഴ്ച നടത്തിയത്.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി, ശിവസേനാ ഷിൻഡെ പക്ഷം, എൻസിപി അജിത് പവാർ പക്ഷം എന്നിവരടങ്ങിയ മഹായുതി സഖ്യം നേട്ടമുണ്ടാക്കുമെന്ന് ഭൂരിപക്ഷം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ച സാഹചര്യത്തിലാണ് കൂടികാഴ്ച. എന്നാൽ എതാനും എക്സിറ്റ് പോൾ ഫലങ്ങൾ മഹാവികാസ് അഖാഡി സഖ്യത്തിനും മുൻതൂക്കം പ്രവചിക്കുന്നു. 288 അംഗം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലം ശനിയാഴ്ച പുറത്തുവരും. 

English Summary:
Only hours left for Maharashtra Assembly Election results

mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list 6mr8436gqumbjgpak2lmsjf1fb mo-news-world-countries-india-indianews mo-politics-elections-maharashtraassemblyelection2024 mo-news-national-states-maharashtra


Source link

Related Articles

Back to top button