INDIALATEST NEWS

ഇന്ത്യ അജ്മൽ കസബിനു പോലും വിചാരണയിൽ നീതി നൽകിയ രാജ്യം: സുപ്രീം കോടതി

ഇന്ത്യ അജ്മൽ കസബിനു പോലും വിചാരണയിൽ നീതി നൽകിയ രാജ്യം: സുപ്രീം കോടതി – Supreme Court on CBI’s petition regarding Kashmir separatist leader Yasin Malik’s trial | India News, Malayalam News | Manorama Online | Manorama News

ഇന്ത്യ അജ്മൽ കസബിനു പോലും വിചാരണയിൽ നീതി നൽകിയ രാജ്യം: സുപ്രീം കോടതി

മനോരമ ലേഖകൻ

Published: November 22 , 2024 03:51 AM IST

Updated: November 21, 2024 09:43 PM IST

1 minute Read

വിഘടനവാദി നേതാവ് യാസിൻ മാലിക്കിന്റെ വിചാരണ ഡൽഹിയിലേക്ക് മാറ്റിയേക്കും

യാസിൻ മാലിക്കിനെ ന്യൂഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽനിന്ന് പുറത്തേക്കു കൊണ്ടുവരുന്നു. 2022 മേയ് 25ലെ ചിത്രം. (Photo by Prakash SINGH / AFP)

ന്യൂഡൽഹി ∙ മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച നാടാണു നമ്മുടേതെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക്കിനെ വിചാരണയ്ക്ക് നേരിട്ട് ഹാജരാക്കാൻ ജമ്മു പ്രത്യേക കോടതി ഉത്തരവിട്ടതു ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹർജി പരിഗണിക്കവെയാണ് ജഡ്ജിമാരായ അഭയ് എസ്. ഓക്ക, എ.ജെ. മസി എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം. 

വ്യോമസേനാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലും മുൻ കേന്ദ്രമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മകൾ റുബയ്യയെ തട്ടിക്കൊണ്ടുപോയ കേസിലുമാണ് യാസിൻ ജമ്മു കശ്മീരിൽ വിചാരണ നേരിടുന്നത്. എന്നാൽ, യാസിനെ അവിടെ നേരിട്ടു കൊണ്ടുപോകുന്നത് സ്ഥലത്തെ സമാധാന അന്തരീക്ഷം തകർക്കുമെന്നും സാക്ഷികളുടെ ജീവൻ അപകടത്തിലാകാമെന്നും സിബിഐ വാദിച്ചു. തിഹാർ ജയിലിലുള്ള യാസിനുമായി വിഡിയോ കോൺഫറൻസ് വഴി വിചാരണ നടത്താവുന്നതാണെന്നും സിബിഐ വ്യക്തമാക്കി. നേരിട്ട് ഹാജരാകണമെന്ന കാര്യത്തിൽ യാസിനും വാശിപിടിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. 

എന്നാൽ, ജമ്മു കശ്മീരിലെ മോശം ഇന്റർനെറ്റ് ലഭ്യത വിഡിയോ കോൺഫറൻസിനെ ബാധിക്കുമെന്നു കോടതി നിരീക്ഷിച്ചു. ഡൽഹിയിൽ വിചാരണ പൂർത്തിയാക്കുന്ന കാര്യം പരിശോധിക്കാനും നിർദേശിച്ചു. തുടർന്ന് ഹർജി 28നു പരിഗണിക്കാനായി മാറ്റി. 

English Summary:
Supreme Court on CBI’s petition regarding Kashmir separatist leader Yasin Malik’s trial

mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-judiciary-lawndorder-cbi 4lo97c19e93q5fdo6iqcr4vff2


Source link

Related Articles

Back to top button