KERALAMLATEST NEWS

മെഗാ കേബിൾ ഫെസ്റ്റിന് കൊച്ചിയിൽ തുടക്കം

കൊച്ചി: പുതിയ സാങ്കേതിക വിദ്യകൾ അതിവേഗം പ്രചാരത്തിലാവുന്ന ഇക്കാലത്ത് വർത്താവിനിമയ രംഗത്തെ മാറ്റങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാൻ മെഗാ കേബിൾ ഫെസ്റ്റിന് കഴിയുന്നതായി കെ.ജെ. മാക്‌സി എം.എൽ.എ പറഞ്ഞു. ഡിജിറ്റൽ കേബിൾ ബ്രോഡ്കാസ്റ്റ് എക്‌സിബിഷൻ ‘മെഗാ കേബിൾ ഫെസ്റ്റി”ന്റെ 22-ാമത് എഡിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.ഒ.എ ജനറൽ സെക്രട്ടറി പ്രവീൺ മോഹൻ ചടങ്ങിൽ അദ്ധ്യക്ഷനായി. ഏഷ്യാനെറ്റ് ബിസിനസ് ഹെഡ് കിഷൻകുമാർ, ബി.ബി.സി സൗത്ത് ഏഷ്യ ഡിസ്ട്രിബ്യൂഷൻ വൈസ് പ്രസിഡന്റ് സ്റ്റാൻലി ഫെർണാണ്ടസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. സി.ഒ.എ ജനറൽ സെക്രട്ടറി പി.ബി. സുരേഷ്, ട്രഷറർ ബിനു ശിവദാസ് എന്നിവർ പ്രസംഗിച്ചു. ഫെസ്റ്റ് ജനറൽ കൺവീനർ കെ.വി. രാജൻ സ്വാഗതമാശംസിച്ചു. കേരള ഇൻഫോ മീഡിയ സി.ഇ.ഒ എൻ.ഇ. ഹരികുമാർ നന്ദി പറഞ്ഞു.

ഭാവിയിലെ മാദ്ധ്യമപ്രവർത്തനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനം എന്ന വിഷയത്തിൽ സെമിനാർ നടന്നു. മാദ്ധ്യമ പ്രവർത്തകരായ പ്രമോദ് രാമൻ, എം.എസ്. ബനേഷ് എന്നിവർ പങ്കെടുത്തു. എക്‌സിബിഷൻ 23ന് സമാപിക്കും.


Source link

Related Articles

Back to top button