‘പ്രണവ് സ്‌പെയിനിൽ, കയ്യിൽ പൈസയില്ല’; ആടിനെയോ കുതിരയെയോ നോക്കുന്നതാവും ജോലിയെന്ന് സുചിത്ര
പ്രണവ് മോഹൻലാൽ ഇപ്പോൾ സ്‌പെയിനിലാണെന്നും ‘വർക്ക്‌എവേ’ എന്നാണ് പ്രണവ് ഇതിനെ വിളിക്കുന്നതെന്നും അമ്മ സുചിത്ര മോഹൻലാൽ. സ്‌പെയിനിൽ എവിടെയോ ജോലി ചെയ്യുകയാണ് അപ്പു. പൈസ ഒന്നും കിട്ടില്ല, എന്നാൽ താമസവും ഭക്ഷണവും ഉണ്ടെന്നും സുചിത്ര പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.
‘സ്‌പെയിനിൽ ജോലി ചെയ്യുന്നത് ഒരനുഭവമാണ്. ചിലപ്പോൾ അവിടത്തെ കുതിരകളെ പരിപാലിക്കുന്നതാവും ജോലി അല്ലെങ്കിൽ ആട്ടിൻകുട്ടികളെ നോക്കുന്നതാവും. പ്രണവ് തുടങ്ങിയിട്ടല്ലേ ഉള്ളൂ, എന്നാലും അവനെ എല്ലാവരും താരതമ്യം ചെയ്യും. അച്ഛന്റെ ഏഴയലത്ത് ഇല്ല എന്ന് പറയും. എന്നാൽ അപ്പുവിന് മോഹൻലാൽ ആകാൻ പറ്റില്ലല്ലോ.
അവന് അവന്റേതായ തീരുമാനം ഉണ്ട്. ഞാൻ പറഞ്ഞാലും അവൻ കേൾക്കാറില്ല. നമ്മൾ എന്തൊക്കെ പറഞ്ഞാലും അവന് തോന്നുന്നതേ ചെയ്യൂ. സിനിമയും അങ്ങനെയാണ്. എനിക്ക് കഥ കേൾക്കാൻ ഇഷ്ടമുള്ളതുകൊണ്ട് ഞാൻ കേൾക്കും. എങ്കിലും അവസാനം തിരഞ്ഞെടുക്കുന്നത് അവനായിരിക്കും. രണ്ട് വർഷത്തിലൊരിക്കലാണ് അപ്പു ഒരു സിനിമ ചെയ്യുന്നത്. വർഷത്തിൽ രണ്ട് പടമെങ്കിലും ചെയ്യൂവെന്ന് ഞാൻ പറയും. പക്ഷേ അവൻ കേൾക്കില്ല. ചിലപ്പോൾ ആലോചിക്കുമ്പോൾ തോന്നും അവൻ പറയുന്നത് ശരിയാണെന്ന്. ഇതൊരു ബാലൻസ് ആണല്ലോ. അച്ഛനും മക്കളും അവരുടേതായ രീതിയിലാണ് അടുപ്പം’- സുചിത്ര പറഞ്ഞു.
Source link