ലാപ്ടോപ്പ് മോഷണം: രണ്ട് പേർ പിടിയിൽ
പിടിയിലായ ശരീഫ് ഹുസൈൻ
പെരുമ്പാവൂർ: ലാപ്ടോപ്പ് മോഷണക്കേസിൽ രണ്ട് അന്യസംസ്ഥാന യുവാക്കൾ പിടിയിൽ. അസാം നൗഗാവ് സ്വദേശികളായ ശരീഫ് ഹുസൈൻ (23), രാഹുൽ (22) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 12ന് രാത്രി 11 ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിൽവച്ച് മലപ്പുറം നന്നംമുക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ലാപ്ടോപ്പാണ് മോഷ്ടിച്ചത്.
ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി മോഷണങ്ങൾ തടയുന്നതിനായി നടത്തിയ പ്രത്യേക അന്വേഷണത്തിൽ പെരുമ്പാവൂർ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് ഇരുവരെയും പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലാപ്ടോപ്പ് മോഷ്ടിച്ചതാണെന്ന് തെളിഞ്ഞത്.
പിടിയിലായ രാഹുൽ
പെരുമ്പാവൂർ എ.എസ്.പി ശക്തിസിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം. സൂഫി, സബ് ഇൻസ്പെക്ടർമാരായ റിൻസ് എം. തോമസ്, പി.എം. റാസിഖ്, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, വർഗീസ് ടി വേണാട്ട്, ബെന്നി ഐസക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മോഷ്ടാക്കളെ റെയിൽവേ പൊലീസിന് കൈമാറി.
Source link