KERALAM
നെതന്യാഹു ഗാസയിൽ, ബന്ദികളെ തിരിച്ചെത്തിച്ചാൽ പാരിതോഷികം
ടെൽ അവീവ് : യുദ്ധം തുടരുന്ന ഗാസയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് ഇനി ഒരിക്കലും ഗാസ ഭരിക്കില്ലെന്ന് ഗാസ സിറ്റിക്ക് തെക്കുള്ള ഇസ്രയേൽ സൈനിക മേഖലയായ നെറ്റ്‌സാരിം കോറിഡോർ സന്ദർശിക്കവെ നെതന്യാഹു പ്രഖ്യാപിച്ചു. സൈന്യത്തിന്റെ നീക്കങ്ങൾ വിലയിരുത്താനാണ് എത്തിയത്. ഗാസയിലുള്ള ബന്ദികളെ സുരക്ഷിതമായി ഇസ്രയേലിനെ ഏൽപ്പിക്കുന്നവർക്ക് 50 ലക്ഷം ഡോളർ വീതം പാരിതോഷികവും പ്രഖ്യാപിച്ചു. ഏകദേശം 101 ബന്ദികൾ ഹമാസിന്റെ പിടിയിലുണ്ടെന്നാണ് കണക്ക്. ഇവരെ കണ്ടെത്തുമെന്നും നെതന്യാഹു വ്യക്തമാക്കി.
Source link