INDIA

‘സ്വർണ സമ്മാനം’ മടക്കി; റെയിൽവേയ്ക്കെതിരെ ആഞ്ഞടിച്ച് എംപി

‘സ്വർണ സമ്മാനം’ മടക്കി; റെയിൽവേയ്ക്കെതിരെ ആഞ്ഞടിച്ച് എംപി – Sudama Prasad, Parliamentary Committee Member, Protests Return of Gold Reward by Railways | India News, Malayalam News | Manorama Online | Manorama News

‘സ്വർണ സമ്മാനം’ മടക്കി; റെയിൽവേയ്ക്കെതിരെ ആഞ്ഞടിച്ച് എംപി

മനോരമ ലേഖകൻ

Published: November 21 , 2024 03:22 AM IST

1 minute Read

പ്രതിഷേധം രേഖപ്പെടുത്തിയത് സിപിഐ– എംഎൽ എംപിയായ സുദാമ പ്രസാദ്

സുദാമ പ്രസാദ്. ചിത്രം: X

ന്യൂഡൽഹി ∙ റെയിൽവേ നൽകിയ സ്വർണ സമ്മാനം തിരികെ നൽകിയ പാർലമെന്ററി സമിതി അംഗം സുദാമ പ്രസാദ് അധാർമികമായ പ്രവൃത്തിയിൽ പ്രതിഷേധം അറിയിച്ചു. ബെംഗളുരു, തിരുപ്പതി, ഹൈദരാബാദ് എന്നിവിടങ്ങളിൽ സമിതി അംഗങ്ങൾക്കായുള്ള പഠനയാത്രയ്ക്കിടെയാണു റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസസും റെയിൽ വികാസ് നിഗമും ചേർന്ന് ഒരു ഗ്രാം സ്വർണ നാണയവും 100 ഗ്രാമിന്റെ വെള്ളിക്കട്ടിയും എംപിമാർക്ക് സമ്മാനം നൽകിയത്. 

അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചതിൽ ബിഹാറിലെ അരായിൽ നിന്നുള്ള സിപിഐ– എംഎൽ ലോക്സഭാംഗമായ സുദാമ പ്രസാദ് പ്രതിഷേധിച്ചു. സമ്മാനങ്ങൾ അംഗങ്ങളുടെ മുറിയിലെത്തിക്കുകയായിരുന്നു. ക്ഷീണം കാരണം ഉറങ്ങിപ്പോയതിനാൽ, പിന്നീടാണു സമ്മാനപ്പൊതി തുറന്നു നോക്കിയതെന്നും കണ്ടപ്പോൾ ഞെട്ടിപ്പോയെന്നും ഇവ തിരിച്ചു നൽകിക്കൊണ്ട് പാർലമെന്ററി സമിതി അധ്യക്ഷൻ സി.എം.രമേഷിനയച്ച കത്തിൽ സുദാമ പ്രസാദ് പറഞ്ഞു. 

‘റെയിൽവേയുടെ പ്രവർത്തനം വിലയിരുത്തേണ്ട പാർലമെന്ററി സമിതി, റെയിൽവേയിൽ നിന്നു സമ്മാനം സ്വീകരിക്കുന്നത് അധാർമികമാണ്. സമിതി അംഗങ്ങളെ നിശ്ശബ്ദരാക്കാനുള്ള നീക്കമെന്ന നിലയിൽ ഇത് അഴിമതിയായി കാണണം. റെയിൽവേയിലെ താൽക്കാലിക ശുചീകരണത്തൊഴിലാളികൾ കടുത്ത പീഡനമാണ് കരാറുകാരിൽ നിന്നു നേരിടുന്നത്. സാധാരണ യാത്രക്കാർക്ക് കാലുകുത്താൻ ഇടം ലഭിക്കാത്ത തരത്തിലാണു ട്രെയിനുകളിലെ തിരക്ക്. സാധാരണക്കാർക്കു വേണ്ടി പുതിയ ട്രെയിനുകളില്ല. ഉയർന്ന നിരക്കുള്ള വന്ദേഭാരത് ട്രെയിനുകളിലാണു സർക്കാരിന്റെ ശ്രദ്ധ’– കത്തിൽ പറഞ്ഞു. സ്ഥിരംസമിതി അംഗങ്ങൾക്ക് പഞ്ചനക്ഷത്ര താമസ സൗകര്യമോ യോഗ സ്ഥലമോ ആവശ്യമില്ലെന്നും ഇക്കാര്യത്തിൽ സമിതി അധ്യക്ഷൻ ഇടപെടണമെന്നും കത്തിൽ പറയുന്നു. 

English Summary:
Sudama Prasad, Parliamentary Committee Member, Protests Return of Gold Reward by Railways

mo-business-gold mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-auto-railway mo-politics-parties-cpi 2srqtcrvu8eb2jmghukkl3u6v5


Source link

Related Articles

Back to top button