അർജന്റീന വരുന്നു!
തിരുവനന്തപുരം: കേരളത്തിൽ പന്ത് തട്ടാൻ ഫുട്ബാളിലെ ലോകചാമ്പ്യൻമാരായ അർജന്റീന അടുത്തവർഷം കേരളത്തിൽ എത്തും. ഇന്ന് രാവിലെ കായിക മന്ത്രി വി.അബ്ദുറഹിമാൻ നടത്തുന്ന വാർത്താ സമ്മേളനത്തിൽ ഇതു സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നാണ് വിവരം. അർജന്റീന ഫുട്ബാൾ അസോസിയേഷനും കേരളാ സർക്കാരും തമ്മിൽ എല്ലാക്കാര്യത്തിലും ധാരണയിലെത്തിയതായാണ് അറിയുന്നത്. കേരള പര്യടനത്തിന് ടീമിനെ വിടാൻ അർജന്റീന ഫുട്ബാൾ അസോസിയേഷൻ തീരുമാനമെടുത്തുവെന്നാണ് സൂചന. അർജന്റീന വരുന്ന തീയതയും ഇന്ന് മന്ത്രി അറിയിച്ചേക്കും.
അതേസമയം ഇതിഹാസ താരം ലയണൽ മെസ്സി കേരളത്തിലേക്ക് വരുമോയെന്ന കാര്യത്തിൽ അർജന്റീന ഫുട്ബാൾ അസോസിയേഷനാകും അന്തിമ തീരുമാനമെടുക്കുക.
അർജന്റീന ടീമിനെ കേരളത്തിൽ ഏത്തിക്കാൻ 100 കോടിരൂപയെങ്കിലും ചിലവാകും.ഈ തുക സ്പോൺസർമാർ വഴിയാകും കണ്ടെത്തുക. ഇക്കാര്യത്തിലും ധാരണയായി.കേരളത്തിൽ രണ്ട് മത്സരങ്ങളാകും അർജന്റീന ടീം കളിക്കുക. ഇതിൽ ഒരെണ്ണം ഏഷ്യയിലെ പ്രമുഖ ടീമിനെതിരെ ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അർജന്റീനയും ബ്രസീലും കളത്തിൽ
ബ്യൂണസ് ഐറിസ്: ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ അർജന്റീന സ്വന്തം തട്ടകത്തിൽ പെറുവിനെ നേരിടും. ഇന്ത്യൻ സമയം രാവിലെ 5.30 മുതലാണ് മത്സരം. മറ്റൊരു മത്സരത്തിൽ ബ്രസീൽ ഉറുഗ്വെയെ നേരിടും. ഇന്ത്യൻ സമയം രാവിലെ 6.15നാണ് മത്സരത്തിന്റെ കിക്കോഫ്.
Source link