CINEMA

ആര്യൻ ഖാൻ സംവിധായകനാകുന്നു, നിര്‍മാണം ഗൗരി ഖാൻ; പ്രഖ്യാപിച്ച് ഷാറുഖ്

ആര്യൻ ഖാൻ സംവിധായകനാകുന്നു, നിര്‍മാണം ഗൗരി ഖാൻ; പ്രഖ്യാപിച്ച് ഷാറുഖ് | Aryan Khan Netflix

ആര്യൻ ഖാൻ സംവിധായകനാകുന്നു, നിര്‍മാണം ഗൗരി ഖാൻ; പ്രഖ്യാപിച്ച് ഷാറുഖ്

മനോരമ ലേഖകൻ

Published: November 20 , 2024 11:02 AM IST

1 minute Read

ഷാറുഖ് ഖാനും കുടുംബവും

ബോളിവുഡിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും ഒന്നിച്ച് നിർമിക്കുന്ന സീരിസാണ് ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭം. 

It’s a special day when a new story is being presented for the audience. Today is even more special as @RedChilliesEnt and Aryan Khan embark on their journey to showcase their new series on @NetflixIndia . Here’s to untamed story telling….controlled chaos…gutsy scenes and lots… pic.twitter.com/8v0eBzRZ6S— Shah Rukh Khan (@iamsrk) November 19, 2024

2025ൽ ഇറങ്ങുന്ന സീരിസ് നിർമിക്കുന്നത് ഷാറുഖിന്റെ ഭാര്യ ഗൗരി ഖാനാണ്. ഷാറുഖ് ഖാൻ ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സീരിസിന്റെ പേരോ ആരൊക്കെ അഭിനയിക്കുന്നു എന്ന വിവരങ്ങളോ നിലവിൽ പ്രഖ്യാപിച്ചിട്ടില്ല. അപ്രതീക്ഷിത അതിഥികളും സീരിസിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഷാറുഖ് ഖാൻ അതിഥി വേഷത്തിൽ എത്തുമോ എന്നതാണ് പ്രേക്ഷകരിൽ ഉയരുന്ന സംശയം.

‘‘ഒരു പുതിയ കഥ പ്രേക്ഷകർക്കായി അവതരിപ്പിക്കുന്ന പ്രത്യേക ദിവസമാണിത്. റെഡ് ചില്ലീസും ആര്യൻ ഖാനും നെറ്റ്ഫ്ലിക്സിലൂടെ ഒരു പുതിയ യാത്രയ്ക്കു തുടക്കം കുറിക്കുന്നു. മുന്നോട്ട് പോയി ആളുകളെ രസിപ്പിക്കുക ആര്യvd], ഓർക്കുക, ഷോ ബിസിനസ്സ് പോലെ ഒരു ബിസിനസ്സും ഇല്ല.’’–ഷാറുഖ് ഖാൻ പറയുന്നു.

സ്റ്റാർഡം എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ പരമ്പരയിൽ മോന സിങ് ഒരു പ്രധാന വേഷത്തിൽ എത്തുന്നു. എസ്ആർകെ, രൺബീർ കപൂർ, രൺവീർ സിങ്, കരൺ ജോഹർ, ബോബി ഡിയോൾ എന്നിവർ അതിഥി വേഷങ്ങളിൽ എത്തിേയക്കും.

English Summary:
Aryan Khan’s debut series set in Bollywood to release on Netflix next year

7rmhshc601rd4u1rlqhkve1umi-list 6ajbp9893mb3njq8hatr9u8eno mo-lifestyle-personalities-aryankhan f3uk329jlig71d4nk9o6qq7b4-list mo-technology-netflix mo-entertainment-movie-shahruhkhan mo-entertainment-common-bollywood




Source link

Related Articles

Back to top button