5 കോടിയുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുംബൈയിൽ പിടിയിൽ; വോട്ടർമാരെ സ്വാധീനിക്കാനെന്ന് ആരോപണം
5 കോടിയുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുംബൈയിൽ പിടിയിൽ; വോട്ടർമാരെ സ്വാധീനിക്കാനെന്ന് ആരോപണം- Vinod Tawde | BJP | Malayala Manorama
5 കോടിയുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുംബൈയിൽ പിടിയിൽ; വോട്ടർമാരെ സ്വാധീനിക്കാനെന്ന് ആരോപണം
ഓൺലൈൻ ഡെസ്ക്
Published: November 19 , 2024 04:18 PM IST
Updated: November 19, 2024 04:27 PM IST
1 minute Read
ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ വിനോദ് താവ്ഡെയെ പണവുമായി പിടികൂടിയപ്പോൾ. (Photo:X/@INCKerala)
മുംബൈ∙ അഞ്ച് കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി പിടിയിൽ. മഹാരാഷ്ട്രയിൽ നിന്നുള്ള നേതാവായ വിനോദ് താവ്ഡെയെയാണ് മുംബൈ വിരാറിലെ ഒരു ഹോട്ടലിൽനിന്ന് ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ പിടികൂടിയത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് സംഭവം.
ഹോട്ടലിൽ പണം വിതരണം ചെയ്യാനെത്തിയെന്ന് ആരോപിച്ച് വിനോദ് താവ്ഡയെ ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ തടഞ്ഞു വയ്ക്കുകയായിരുന്നു. വിനോദിന്റെ കയ്യിൽ നിന്ന് പണം കൈമാറാനുള്ള ആളുകളുടെ പേരു വിവരങ്ങളും കണ്ടെത്തിയതായി ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ പറയുന്നു.
വോട്ടർമാരെ സ്വാധീനിക്കാനാണ് പണവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി തന്നെ നേരിട്ടെത്തിയെന്ന് ബഹുജൻ വികാസ് അഘാഡി (ബിവിഎ) പ്രവർത്തകർ ആരോപിച്ചു. വിനോദ് താവ്‌ഡെയെ പ്രവർത്തകർ തടഞ്ഞു വച്ചതോടെ വിരാറിൽ സംഘർഷാവസ്ഥ ഉണ്ടായി. താവ്‌ഡെയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ 15 കോടി രൂപ വിതരണം ചെയ്യുന്നതായി പരാമർശിക്കുന്ന ഡയറി ഉണ്ടായിരുന്നുവെന്നും വിരാറിലെ ബിവിഎ എംഎൽഎ ഹിതേന്ദ്ര താക്കൂർ ആരോപിച്ചു.
BJP leader Vinod Tawde was reportedly caught with ₹5 crore cash in a hotel in Vasai.It is said he was giving it to party workers to distribute among voters.@ECISVEEP, will you take action or just ignore this open violation? pic.twitter.com/b4vmweOlph— Congress Kerala (@INCKerala) November 19, 2024
തിങ്കളാഴ്ച വൈകിട്ട് പരസ്യ പ്രചാരണം ഔദ്യോഗികമായി അവസാനിച്ചതിനു ശേഷം വിരാറില്‍ താവ്ഡെ തുടരുകയായിരുന്നുവെന്നാണ് ബിവിഎ പ്രവർത്തകർ ആരോപിക്കുന്നത്. പൊലീസും തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിനിധികളും നേരിട്ടെത്തി താവ്ഡയെ കസ്റ്റഡിയിൽ എടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ബിജെപിയുടെ മുൻ മന്ത്രിയായ താവ്ഡെ ബിഹാറിന്റെ ചുമതലയുള്ള ബിജെപിയുടെ ജനറൽ സെക്രട്ടറിയാണ്. അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ബിജെപി നേതാക്കൾ പ്രതികരിച്ചു. വിനോദ് താവ്‌ഡെ ദേശീയ ജനറൽ സെക്രട്ടറിയാണെന്നും അദ്ദേഹം വാർഡ് തലങ്ങളിൽ പണം വിതരണം ചെയ്യാൻ പോകുമോയെന്നുമാണ് ബിജെപി കേന്ദ്രങ്ങൾ ചോദിക്കുന്നത്. പുറത്തുവന്ന വിവരങ്ങൾ അസംബന്ധമാണെന്നും മഹാരാഷ്ട്ര ബിജെപി നേതൃത്വം പ്രതികരിച്ചു. പരാജയ ഭയം നേരിടുന്ന പ്രതിപക്ഷ പാർട്ടികൾ സൃഷ്ടിച്ച തെറ്റായ വാർത്തയാണ് ഇതെന്നും ആരോപണങ്ങളെ തള്ളിക്കൊണ്ട് ബിജെപി നേതാവ് അതുൽ ഭട്ഖൽക്കർ പറഞ്ഞു. ബിജെപിയുടെ പ്രതിച്ഛായ തകർക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary:
BVA workers gherao BJP’s Vinod Tawde, accuse him of distributing cash ahead of Maharashtra polls
5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6ot6h6feis6be8c87lk2j6nhu5 mo-politics-elections-maharashtraassemblyelection2024