KERALAMLATEST NEWS

പാകിസ്ഥാൻ കപ്പലിനെ പിന്തുടർന്ന് മത്സ്യ തൊഴിലാളികളെ മോചിപ്പിച്ച് കോസ്‌റ്റ് ഗാർഡ്

പോർബന്തർ: ഗുജറാത്ത് തീരത്ത് ഇന്ത്യ പാക് മാരിടൈം അതിർത്തിക്ക് സമീപം പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി പിടികൂടിയ ഏഴ് മത്സ്യതൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ഇവരുടെ ബോട്ടിന് കേടുപാടുകൾ സംഭവിച്ച് ഗതിമാറി പാക് ഭാഗത്തെത്തുകയായിരുന്നു. നോ ഫിഷിംഗ് സോണിൽ നിന്നാണ് പാക്ക് മാരിടൈം ഏജൻസി മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്. വിവരം ലഭിച്ചതിനെ തുടർന്ന് പാക് കപ്പലിനെ പിന്തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് തടഞ്ഞു നിർത്തുകയായിരുന്നു. ഞായറാഴ്ച്ചയായിരുന്നു സംഭവം.

പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി കപ്പലായ പി.എം.എസ് നസ്രത്തിനെയാണ് കോസ്റ്റ് ഗാർഡ് തടഞ്ഞത്. മത്സ്യത്തൊഴിലാളികളെ കൊണ്ടുപോകാൻ പാകിസ്ഥാനെ അനുവദിക്കില്ലെന്ന് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. തുടർന്ന് മത്സ്യത്തൊഴിലാളികളെ ഇവർ കോസ്‌റ്റ്‌ഗാർഡിന് കൈമാറുകയായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. തിങ്കളാഴ്ച ഓഖ തുറമുഖത്തെത്തിച്ച മത്സ്യത്തൊഴിലാളികളെ പൊലീസിന് കൈമാറി.


Source link

Related Articles

Back to top button