CINEMA

‘സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചത് കാമുകൻ മൂലം’: പ്രഭുദേവയുടെ പേരെടുത്ത് പറയാതെ നയൻതാര

‘സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചത് കാമുകൻ മൂലം’: പ്രഭുദേവയുടെ പേരെടുത്ത് പറയാതെ നയൻതാര | Nayanthara on Break ups | Prabhu Deva

‘സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചത് കാമുകൻ മൂലം’: പ്രഭുദേവയുടെ പേരെടുത്ത് പറയാതെ നയൻതാര

മനോരമ ലേഖിക

Published: November 18 , 2024 05:20 PM IST

1 minute Read

തന്റെ മുൻകാല പ്രണയബന്ധങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നയൻതാര. ‘ശ്രീരാമ രാജ്യം’ എന്ന തെലുങ്കു ചിത്രത്തിനു ശേഷം കരിയർ അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തതിനു പിന്നിൽ അന്നത്തെ കാമുകൻ ആയിരുന്നുവെന്നും അതിൽ താൻ  ഒരുപാട് വിഷമിച്ചെന്നും നയൻതാര പറയുന്നു. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്‍ൽ‍ എന്ന ഡോക്യുമെന്ററിയിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. 
സിനിമ ഉപേക്ഷിക്കുക എന്നത് തന്റെ തീരുമാനമായിരുന്നില്ലെന്നും ‘ശ്രീരാമ രാജ്യം’ എന്ന സിനിമയുടെ ഷൂട്ട് വളരെ ഇമോഷനൽ ആയിരുന്നുവെന്നും നയൻതാര പറഞ്ഞു. ‘അവസാന ദിനത്തെ ഷൂട്ടിങ് എനിക്ക് മറക്കാനാകില്ല. ആ വികാരം എനിക്ക് വിശദീകരിക്കാനാകില്ല. ഞാന്‍ വല്ലാതായി. ഞാന്‍ പോലുമറിയാതെ ഒരുപാടു കരഞ്ഞു. ഒരുപാട് സ്‌നേഹിച്ച്, ഇതാണ് എനിക്കെല്ലാം എന്ന് കരുതിയ പ്രഫഷന്‍ വിട്ട് കൊടുക്കേണ്ടി വന്നപ്പോള്‍ അതിനേക്കാള്‍ താഴ്ന്നതൊന്നുമില്ലെന്ന് തോന്നി. ഞാന്‍ ഇന്‍ഡസ്ട്രി വിട്ടതിന് കാരണം എന്നോട് ആ വ്യക്തി ആവശ്യപ്പെട്ടതാണ്. എനിക്കതൊരു ഓപ്ഷന്‍ അല്ലായിരുന്നു,’ നയൻതാര പറഞ്ഞു. 

നടനും കൊറിയോഗ്രഫറും സംവിധായകനുമായ പ്രഭുദേവയുമായി പ്രണയത്തിലായിരുന്ന നയൻതാര അക്കാര്യം അന്നു തന്നെ പരസ്യമാക്കിയിരുന്നു. ഇരുവരും വിവാഹിതരാകുമെന്നും അക്കാലത്ത് റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രഭുദേവയുടെ വിവാഹമോചനവും അദ്ദേഹത്തിന്റെ ഭാര്യ ലത ഫയൽ ചെയ്ത കേസുകളും വലിയ ചർച്ചയായി. ഏറെ വിവാദങ്ങൾക്കൊടുവിൽ നയൻതാരയും പ്രഭുദേവയും വേർപിരിഞ്ഞു. ആ പ്രണയത്തകർച്ച നയൻതാരയെ ഏറെ ബാധിച്ചിരുന്നുവെന്ന് മുൻപും താരം തുറന്നു പറഞ്ഞിട്ടുണ്ട്. അതിനെത്തുടർന്ന് കരിയറിലും നയൻതാര ഇടവേള എടുത്തു. അതിനുശേഷം ശക്തമായി തിരിച്ചെത്തിയ താരം കരിയറിൽ അതുവരെ നേടാത്ത വിജയങ്ങളിലേക്കാണ് പിന്നീട് കുതിച്ചത്. 

English Summary:
Nayanthara’s heartbreaking confession: How a past love made her quit acting at the peak of her career. Get the full story in “Nayanthara: Beyond The Fairytale.”

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-common-tamilmovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-nayanthara mo-entertainment-movie-prabdhudeva 6rtm1lijorvh78rpfku3sc8ijc mo-entertainment-movie-vigneshshivan


Source link

Related Articles

Back to top button