KERALAM

സ്‌കോർപിയോ ഇടിച്ചുകയറി അപകടം; കെഎസ്‌ആർടിസി ബസിന്റെ പിൻടയറുകൾ ഊരിത്തെറിച്ചു

കൊല്ലം: വാഹനാപകടത്തിൽ കെഎസ്‌ആർടിസി ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു. കൊല്ലം കൊട്ടാരക്കര പുലമണിൽ ഇന്നുരാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. എതിർദിശയിൽ നിന്ന് അമിതവേഗത്തിലെത്തിയ സ്‌കോർപിയോ കാർ ബസിന്റെ പിൻഭാഗത്ത് ഡീസൽ ടാങ്കിന് സമീപത്തായി ഇടിച്ചുകയറുകയായിരുന്നു.

എതിർവശത്തുനിന്ന് സ്‌കോർപിയോ അമിതവേഗത്തിൽ എത്തുന്നതുകണ്ട് കെഎസ്‌ആർടിസി ഡ്രൈവർ ബസ് വശത്തേയ്ക്ക് ഒതുക്കിയെങ്കിലും കാർ പിന്നിലെ ടയറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആക്‌സിൽ അടക്കം നാല് ടയറുകൾ വേർപെട്ട് ദൂരേയ്ക്ക് തെറിച്ചുപോയി.

അപകടത്തിൽ സ്‌കോർപിയോയുടെ മുൻഭാഗവും വലതുവശവും പൂർണമായും തകർന്നു. കാറിന്റെ മുന്നിലെ ചക്രവും ഊരിത്തെറിച്ചു. ബസ് യാത്രക്കാരിൽ ആർക്കും പരിക്കില്ല. മെഡിക്കൽ വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത്. ഇവർക്ക് സാരമായി പരിക്കേറ്റുവെന്നാണ് വിവരം.


Source link

Related Articles

Back to top button