INDIA

ഭർതൃമാതാവിനു ഫ്രൈഡ്റൈസിൽ ഉറക്കഗുളിക നൽകി, തീകൊളുത്തി കൊന്നു; യുവതിയും കാമുകനും അറസ്റ്റിൽ

ഫ്രൈഡ്റൈസിൽ ഉറക്കഗുളിക ചേർത്തുനൽകി, പെട്രോളൊഴിച്ച് തീകൊളുത്തി; യുവതിയും കാമുകനും അറസ്റ്റിൽ – Love Affair Turns Fatal: Woman and Lover Arrested for Burning Mother-in-Law – Manorama Online | Malayalam News | Manorama News

ഭർതൃമാതാവിനു ഫ്രൈഡ്റൈസിൽ ഉറക്കഗുളിക നൽകി, തീകൊളുത്തി കൊന്നു; യുവതിയും കാമുകനും അറസ്റ്റിൽ

മനോരമ ലേഖകൻ

Published: November 18 , 2024 09:19 AM IST

1 minute Read

Representative Image. Image Credit: Bill Oxford/istock.com

ചെന്നൈ∙ ഭർതൃമാതാവിനെ പെട്രോൾ ഒഴിച്ച്, തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയും കാമുകനും പിടിയിൽ. വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയെ കൊലപ്പെടുത്തിയ കേസിൽ ശ്വേത (23), സതീഷ് എന്നിവരാണ് അറസ്റ്റിലായത്. ശ്വേതയും സതീഷും തമ്മിലുള്ള ബന്ധം ചോദ്യംചെയ്തതിനെ തുടർന്നാണു റാണിയെ ഇരുവരും ചേർന്ന് കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. 

ഹോട്ടലിൽനിന്നു വാങ്ങിയ ഫ്രൈഡ്റൈസിൽ ഉറക്കഗുളിക ചേർത്ത ശ്വേത, അതു റാണിക്കു നൽകുകയായിരുന്നു. റാണി ഉറങ്ങിയ ശേഷം പെട്രോളുമായി സതീഷ് എത്തുകയും തീ കൊളുത്തുകയുമായിരുന്നു.

മരണത്തിൽ സംശയം തോന്നിയ റാണിയുടെ ഇളയ മകൻ നൽകിയ പരാതിയിലാണു പൊലീസ് അന്വേഷണം നടത്തിയത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിലാണ് റാണിയെ പുതുച്ചേരി ജിപ്മെറിൽ പ്രവേശിപ്പിച്ചത്. പിന്നീട്, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തീകൊളുത്തി കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തിയിരുന്നു.

English Summary:
Love Affair Turns Fatal: Woman and Lover Arrested for Burning Mother-in-Law

5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 8d6g8vb7hk5l0043t94h5757s mo-news-national-states-tamilnadu mo-crime-crime-news


Source link

Related Articles

Back to top button