വന്ദേഭാരതിലെ സാമ്പാറിൽ ചെറുപ്രാണികൾ; മാപ്പു ചോദിച്ച് റെയിൽവേ, ഏജൻസിക്ക് അരലക്ഷം പിഴ
വന്ദേഭാരതിലെ സാമ്പാറിൽ ചെറുപ്രാണികൾ; മാപ്പു ചോദിച്ച് റെയിൽവേ, ഏജൻസിക്ക് അരലക്ഷം പിഴ | Vande Bharat Express | Thirunelveli Vande Bharat Express | Indian Railways | Southern Railway | Train Food | Food Safety | Food Contamination | Food Poisoning | Passenger Complaint | Days News | Top News Today | Malayalam News | Latest News in Malayalam | Malayala Manorama Online Breaking News | മലയാള മനോരമ | മലയാളം വാർത്തകൾ | മനോരമ ന്യൂസ് | മനോരമ ഓൺലൈൻ | വന്ദേ ഭാരത്
വന്ദേഭാരതിലെ സാമ്പാറിൽ ചെറുപ്രാണികൾ; മാപ്പു ചോദിച്ച് റെയിൽവേ, ഏജൻസിക്ക് അരലക്ഷം പിഴ
ഓൺലൈൻ ഡെസ്‌ക്
Published: November 18 , 2024 07:58 AM IST
1 minute Read
Image Credit : Sudip Biswas/istockphoto
ചെന്നൈ ∙ തിരുനെൽവേലി വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കാർക്ക് വിതരണം ചെയ്ത ഭക്ഷണത്തിൽ ചെറുപ്രാണികളെ കണ്ട സംഭവത്തിൽ മാപ്പു ചോദിച്ച ദക്ഷിണ റെയിൽവേ, ഭക്ഷണ വിതരണ ഏജൻസിക്ക് അരലക്ഷം രൂപ പിഴ ചുമത്തി. കഴിഞ്ഞ ശനിയാഴ്ച പ്രഭാതഭക്ഷണത്തോടൊപ്പം വിളമ്പിയ സാമ്പാറിലാണ് യാത്രക്കാരൻ പ്രാണിയെ കണ്ടെത്തിയത്. മധുരയിൽനിന്ന് ട്രെയിൻ പുറപ്പെട്ടതിനു തൊട്ടുപിന്നാലെ ഇദ്ദേഹം പരാതി നൽകി.
തുടർന്ന്, റെയിൽവേ അധികൃതർ യാത്രക്കാരനോടു ക്ഷമാപണം നടത്തുകയും കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. പിന്നാലെ, ബൃന്ദാവൻ ഫുഡ് പ്രോഡക്‌റ്റ്സിന്റെ നിയന്ത്രണത്തിലുള്ള തിരുനെൽവേലി ബേസ് കിച്ചൻ വിതരണം ചെയ്യുന്ന ഭക്ഷണം, ഓൺബോർഡ് മാനേജർ, ചീഫ് കേറ്ററിങ് ഇൻസ്‌പെക്ടർ (സിഐആർ), ചീഫ് കമേഴ്സ്യൽ ഇൻസ്‌പെക്ടർ (സിസിഐ), അസിസ്റ്റന്റ് കമേഴ്‌സ്യൽ മാനേജർ (എസിഎം) എന്നിവർ പരിശോധിച്ചപ്പോൾ കാസ്റോൾ കണ്ടെയ്‌നറിന്റെ അടപ്പിൽ ഇത്തരം പ്രാണികളുള്ളതായി കണ്ടെത്തി. തുടർന്നാണു നടപടിയെടുത്തത്.
English Summary:
Insects Found in Vande Bharat Express Food, Southern Railway Apologizes
5us8tqa2nb7vtrak5adp6dt14p-list mo-food-foodnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-travel-train-travel mo-auto-modeoftransport-railway-vanndebharatexpress 5imvlsb43j583rh1e6cpjr463f
Source link