”ശിഖണ്ഡികളെ മുൻ നിറുത്തി തിരഞ്ഞെടുപ്പ് വിജയിക്കാമെന്ന് സതീശൻ കരുതണ്ട”
പാലക്കാട്: സന്ദീപ് വാര്യരെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ശിഖണ്ഡിയെ മുന്നിൽ നിറുത്തിയിട്ടും കൗരവപ്പട തോറ്റു പോയില്ലേ? ആകാശത്ത് പറന്നു നടക്കുന്ന അപ്പൂപ്പൻ താടികളിലല്ല. ഭൂമിയിൽ കാലുറപ്പിച്ചു നിൽക്കുന്ന പതിനായിരക്കണക്കിന് സംഘപരിപാവർ പ്രവർത്തകരുടെ ശക്തിയെന്താണെന്ന് വോട്ടെണ്ണുമ്പോൾ മനസിലാകുമെന്ന് സുരേന്ദ്രൻ പറഞ്ഞു.
എസ്ഡിപിഐയേയും പിഎഫ്ഐയേയും കൂട്ടുപിടിച്ച് ശിഖണ്ഡികളെ മുൻ നിറുത്തി തിരഞ്ഞെടുപ്പ് ജയിക്കാമെന്നത് വി.ഡി സതീശന്റെ വ്യാമോഹം മാത്രമാണ്. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സതീശൻ പ്രതിപക്ഷ സ്ഥാനം രാജി വയ്ക്കേണ്ടി വരും. ബലിദാനികളെ അപമാനിച്ചവർക്ക് വോട്ടില്ല. പുറത്താക്കാൻ മാത്രം സന്ദീപ് വാര്യർ ആരുമല്ല. അയാളുടെ കഴിവ് എന്താണെന്ന് അയാൾ തെളിയിക്കട്ടെ. ഭിക്ഷാംദേഹികളെ സ്വീകരിക്കുന്ന പണിയല്ലേ കോണ്‍ഗ്രസിന് എന്നും സുരേന്ദ്രൻ ചോദിച്ചു.
അതേസമയം, സന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ ക്ലിയറായ ആളാണെന്നും അദ്ദേഹം പാര്‍ട്ടിയിലേക്ക് വന്നാല്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുമെന്ന് എം.വി ഗോവിന്ദനും എ.കെ. ബാലനും എം.ബി രാജേഷും ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിട്ടുണ്ടെന്നും അത് ഞങ്ങളും ശരിവയ്ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്ദീപ് വാര്യര്‍ പ്രകടിപ്പിച്ച താത്പര്യത്തെ ഞങ്ങള്‍ സ്വാഗതം ചെയ്തു. വെറുപ്പിന്റെ കട വിട്ട് സ്നേഹത്തിന്റെ കടയിലേക്ക് വരുന്നതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Source link