WORLD
എലിസബത്ത് രാജ്ഞിയ്ക്ക് ലഭിച്ച അപൂർവ ബഹുമതി മോദിക്കും; ആദരിക്കാനൊരുങ്ങി നൈജീരിയ
അബുജ: ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ (GCON) പുരസ്‌കാരം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിക്കാനൊരുങ്ങി നൈജീരിയ. 1969-ൽ എലിസബത്ത് രാജ്ഞിക്ക് ശേഷം ആ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ പൗരനാണ് മോദി. പ്രധാനമന്ത്രിക്ക് ഒരു വിദേശരാജ്യം നൽകുന്ന 17-ാമത് അന്താരാഷ്ട്ര അവാർഡാണിത്. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി മോദി നൈജീരിയയിലെത്തിയതിനിടെയാണ് പുരസ്കാര പ്രഖ്യാപനവുമുണ്ടാകുന്നത്. പതിനേഴ് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നൈജീരിയ സന്ദര്‍ശിക്കുന്നത്.
Source link