KERALAM

അയ്യപ്പഭക്തർക്ക് സന്തോഷവാർത്ത, തടസമില്ലാതെ സന്നിധാനത്തെത്താം, ശനിയാഴ്ച മുതൽ പുതിയ മാറ്റം

ആലപ്പുഴ : അയ്യപ്പഭക്തരുടെ സൗകര്യാർത്ഥം എടത്വ ഒഴികെ ജില്ലയിലെ എല്ലാ ഡിപ്പോകളിൽ നിന്നും ശനിയാഴ്ച മുതൽ പമ്പ സർവീസ് ആരംഭിക്കും. മുൻകാലങ്ങളിൽ തകഴി ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിന്ന് പമ്പയ്ക്ക് എടത്വ ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്തിരുന്ന സർവീസ് ഇത്തവണ നഷ്ടത്തിന്റെ പേരിൽ റദ്ദാക്കി.ആലപ്പുഴ, ചേർത്തല, ഹരിപ്പാട്, മാവേലിക്കര ഡിപ്പോകളിൽ നിന്ന് രാത്രി ഒമ്പതിന് തുടക്കത്തിൽ ഒരു ഫാസ്റ്റ് പാസഞ്ചർ സർവീസാണ് പമ്പയിലേക്ക് ഉണ്ടാവുക.

കായംകുളം ഡിപ്പോയിൽ നിന്ന് അയ്യപ്പഭക്തരുടെ ആവശ്യാനുസരണം സർവീസ് നടത്തും. മുൻവർഷത്തെ അതേ ടിക്കറ്റ് നിരക്കാണ് ഇത്തവണയും. ചേർത്തല, ആലപ്പുഴ ഡിപ്പോകളിൽ നിന്നും അമ്പലപ്പുഴ, തിരുവല്ല വഴിയാണ് സർവീസ്. ഹരിപ്പാട്, മാവേലിക്കര ഡിപ്പോകളിൽ നിന്നും മാവേലിക്കര പന്തളം പത്തനംതിട്ട വഴിയും. കായംകുളത്ത് നിന്നുള്ള പമ്പ സർവീസുകൾ ഓച്ചിറയിൽ നിന്നാണ് പുറപ്പെടുക. ഓൺലൈൻ വഴി ടിക്കറ്ര് ബുക്ക് ചെയ്യാവുന്ന ഫാസ്റ്റ് പാസഞ്ചർ സർവീസ് രാത്രി ഏഴരയ്ക്ക് പുറപ്പെടും.

ഓച്ചിറയിൽ നിന്ന് അയ്യപ്പൻമാരുടെ ആവശ്യം അനുസരിച്ചായിരിക്കും പിന്നീടുള്ള സർവീസ്. ശബരിമല സർവീസിനായി കായംകുളം ഡിപ്പോയിലേക്ക് ഒരു ബസ് അധികമായി അനുവദിച്ചിട്ടുണ്ട്. നൂറനാട് പടനിലം , പന്തളം പത്തനംതിട്ടവഴിയായിരിക്കും കായംകുളത്ത് നിന്നുളള സർവീസ്. മാവേലിക്കരഡിപ്പോയിലെ സർവീസ് രാത്രി 8.20ന് ചെട്ടികുളങ്ങര ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് തട്ടാരമ്പലം വഴി മാവേലിക്കര ഡിപ്പോയിലെത്തിയശേഷം ഒമ്പത് മണിയോടെ അവിടെ നിന്നും പുറപ്പെടും.

 ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് ഒരു ഡസനോളം ഫാസ്റ്റ് പാസഞ്ചർ ബസുകൾ പമ്പ, പത്തനംതിട്ട ‌ഡിപ്പോകളിലേക്ക് നൽകി

 ആലപ്പുഴ ഡിപ്പോയിൽ നിന്ന് രണ്ട് ഫാസ്റ്റ് പാസഞ്ചറും ഒരു സൂപ്പർഫാസ്റ്റുമാണ് പമ്പ സർവീസിനായി നൽകിയത്

 ചേർത്തലയിൽ നിന്ന് മൂന്നും എടത്വയിൽ നിന്ന് രണ്ടും ഹരിപ്പാട് നിന്ന് മൂന്നും മാവേലിക്കരയിൽ നിന്നും രണ്ടും ഫാസ്റ്റ് ബസുകളും നൽകി

 സംസ്ഥാന ശാസ്ത്രോത്സവവും ഓച്ചിറ വൃശ്ചികോത്സവവും നടക്കുമ്പോൾ ബസുകളുടെ കുറവ് ജില്ലയിൽ യാത്രാക്ളേശം രൂക്ഷമാക്കും


Source link

Related Articles

Back to top button