WORLD
പരീക്ഷണം വിജയം; ചാവേര്‍ ഡ്രോണുകള്‍ ഉത്പാദിപ്പിക്കാന്‍ ഉത്തര കൊറിയ
സോള്‍ : ശത്രുക്കളുടെ ലക്ഷ്യസ്ഥാനത്തെത്തി ആക്രമിക്കാന്‍ കഴിയുന്ന ചാവേര്‍ ആക്രമണ ഡ്രോണുകള്‍ വലിയ തോതില്‍ ഉത്പാദിപ്പിക്കാനൊരുങ്ങി ഉത്തരകൊറിയ. കരയിലും കടലിലുമുള്ള ശത്രുക്കളുടെ ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ക്കാനായി രൂപകത്പ്പന ചെയ്തിരിക്കുന്ന ആളില്ല ഡ്രോണുകളുടെ പരീക്ഷണത്തിന് മേല്‍നോട്ടം വഹിച്ചതിന് ശേഷമാണ് കിം ജോങ് ഉത്പാദനം കൂട്ടാന്‍ തീരുമാനമെടുത്തത്.ഉത്തരകൊറിയയുടെ ഏരിയല്‍ ടെക്‌നോളജി കോംപ്ലക്‌സ് (യുഎടിസി) ഉപയോഗിച്ചാണ് ഇവയുടെ നിര്‍മ്മാണം. നിലവില്‍ ഭക്ഷിണ കൊറിയയുമായുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമായതിനെത്തുടര്‍ന്നാണ് കിം ജോങ്ങിന്റെ പുതിയ നീക്കം.
Source link