ഓപ്പൺ യൂണി. സെമസ്റ്റർ രജിസ്ട്രേഷൻ
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സെമസ്റ്റർ രജിസ്ട്രേഷൻ നടത്താൻ വിട്ടുപോയവർക്ക് വീണ്ടും അവസരം. ആദ്യ ബാച്ച് മുതലുള്ളവരിൽ (2022-23 ജൂലായ്-ആഗസ്റ്റ്) സെമസ്റ്റർ രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കാത്ത പഠിതാക്കൾക്ക് സെമസ്റ്ററുകളുടെ അഡ്മിഷൻ പെനാൽറ്റിയായ 750രൂപ ഒഴിവാക്കി ഓരോ സെമസ്റ്ററിനും 200രൂപ മാത്രം സൂപ്പർ ഫൈൻ അടച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്താം. വിവരങ്ങൾക്ക് www.sgou.ac.in,ഫോൺ: 0474-2966841,9188909901,9188909902.
പി.ജി ആയുർവേദം ഓപ്ഷൻ നൽകാം
തിരുവനന്തപുരം: പി.ജി ആയുർവേദ (ഡിഗ്രി, ഡിപ്ലോമ) കോഴ്സുകളിലേക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് 15ന് ഉച്ചയ്ക്ക് രണ്ടിനകം www.cee.kerala.gov.in വെബ്സൈറ്റിൽ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. ഹെൽപ്പ് ലൈൻ- 04712525300
ഇഗ്നോ ടി.ഇ.ഇ
അഡ്മിറ്റ് കാർഡ്
കൊച്ചി: ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി ഡിസംബറിൽ നടത്തുന്ന ടേം എൻഡ് എക്സാമിന്റെ (ടി.ഇ.ഇ) അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ഓപ്പൺ,ഓൺലൈൻ ഡിസ്റ്റൻസ് ലേണിംഗ് പ്രോഗ്രാം എന്നീ വിഭാഗങ്ങളിലെ പരീക്ഷകൾ ഡിസംബർ 2 മുതൽ ജനുവരി 9 വരെ നടക്കും. വെബ്സൈറ്റ്:ignou.ac.in.
ഇ-ടെൻണ്ടർ
ക്ഷണിച്ചു
തിരുവനന്തപുരം: വ്യവസായ വാണിജ്യ വകുപ്പിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ വ്യവസായകേരളം മാസിക 2025 മുതൽ 2027 വരെ അച്ചടിക്കുന്നതിനായി ഇ-ടെൻണ്ടർ ക്ഷണിച്ചു. വിശദവിവരങ്ങൾ etenders.kerala.gov.inൽ.
പ്രവേശന പരീക്ഷ
തിരുവനന്തപുരം: ഡിസംബർ ഒന്നിന് നടത്തുന്ന ഡെറാഡൂൺ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ്,സമയവിവര പട്ടിക എന്നിവ https://pareekshabhavan.kerala.gov.inൽ.
Source link