KERALAM

പോളിംഗ് ശതമാനം കുറഞ്ഞത് പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷത്തെ ബാധിക്കില്ല, കെ.സി വേണുഗോപാൽ

ആലപ്പുഴ: വയനാട്ടിൽ പോളിംഗ് ശതമാനം കുറഞ്ഞത് പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഭൂരിപക്ഷത്തിൽ അവകാശവാദങ്ങൾ ഉന്നയിക്കാനില്ല, ഏതുപാർട്ടിയുടെ വോട്ടാണ് കുറഞ്ഞതെന്ന് 23ന് മനസിലാകും, കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പരമാവധി വോട്ടുകൾ പോൾ ചെയ‌്തെന്നും വേണുഗോപാൽ പ്രതികരിച്ചു.

ഞങ്ങൾക്ക് കിട്ടിയിരിക്കുന്ന വിലയിരുത്തലിൽ നിന്നും പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷത്തെ പോളിംഗ് ശതമാനം ഒരു കാരണവശാലും ബാധിക്കില്ല. നല്ല ഭൂരിപക്ഷത്തോടെ പ്രിയങ്കാ ഗാന്ധി വിജയിക്കും. ആരുടെ വോട്ടാണ് കുറഞ്ഞതെന്ന് 23ാം തീയതി വ്യക്തമായിട്ട് മനസിലാകും. ഏതു പാർട്ടിക്കാരോടാണ് വോട്ട് ചെയ്യാൻ ജനങ്ങൾക്ക് വിമുഖത എന്ന് അന്ന് അറിയാൻ സാധിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.

​അതേസമയം, ദേ​ശീ​യ​ ​ശ്ര​ദ്ധ​ ​പി​ടി​ച്ചു​പ​റ്റി​യ​ ​വ​യ​നാ​ട് ​ലോ​ക് ​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ലും​ ​പോ​രാ​ട്ടം​ ​ക​ന​ത്ത​ ​ചേ​ല​ക്ക​ര​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ലും​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ ​പോ​ളിം​ഗ് ​ശ​ത​മാ​നം​ ​കു​റ​ഞ്ഞത് മൂന്ന് മുന്നണികളെയും ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.​ 64.72 ​ശ​ത​മാ​ന​മാ​ണ് ​വ​യ​നാ​ട്ടി​ലെ​ ​പോ​ളിം​ഗ്. ക​ഴി​ഞ്ഞ​ ​ത​വ​ണ​ 72.92​ ​ശ​ത​മാ​ന​മാ​യി​രു​ന്നു.​ ​കു​റ​ഞ്ഞ​ത് 8.2​ ​ശ​ത​മാ​നം.​ 2019​ൽ​ 80.33​ ​ശ​ത​മാ​ന​മാ​യി​രു​ന്നു. ചേ​ല​ക്ക​ര​യി​ൽ​ 72.77​ ​ശ​ത​മാ​ന​മാ​ണ് ​പോ​ളിം​ഗ്. 2021​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ നി​ന്ന് ​നാ​ല​ര​ ​ശ​ത​മാ​ന​ത്തോ​ളം​ ​കു​റ​ഞ്ഞു.​ ​അ​ന്ന് 77.40​ ​ശ​ത​മാ​നം​ ​ആ​യി​രു​ന്നു.


പോ​ളിം​ഗ് ​കു​റ​ഞ്ഞ​ത് ​വി​ജ​യ​ത്തെ​ ​എ​ങ്ങ​നെ​ ​ബാ​ധി​ക്കു​മെ​ന്ന​ ​അ​ങ്ക​ലാ​പ്പി​ലാ​ണ് മു​ന്ന​ണി​ക​ൾ. വ​യ​നാ​ട്ടിൽ പ്രി​യ​ങ്ക​ ​ഗാ​ന്ധി​ ​ക​ന്നി​ ​മ​ത്സ​ര​ത്തി​ന് ​ഇ​റ​ങ്ങി​യ​ത് ​പോ​ളിം​ഗ് ​വ​ർ​ദ്ധി​പ്പി​ക്കു​മെ​ന്നാ​ണ് ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​അ​ട​ക്കം​ ​ക​ണ​ക്കു​കൂ​ട്ടി​യ​ത്.​വോ​ട്ട് ​ചെ​യ്യാ​ൻ​ ​എ​ത്തി​യ​വ​രി​ൽ​ ​ചെ​റു​പ്പ​ക്കാ​ർ​ ​കു​റ​വാ​യി​രു​ന്നു.​ രാ​ഹു​ൽ​ ​ഗാ​ന്ധി​യെ​യും​ ​മ​റി​ക​ട​ന്ന്,​ ​പ്രി​യ​ങ്ക​ ​അ​ഞ്ചു​ല​ക്ഷ​ത്തി​ലേ​റെ​ ​ഭൂ​രി​പ​ക്ഷം​ ​നേ​ടു​മെ​ന്നാ​ണ് ​യു.​ഡി.​എ​ഫ് ​ക​ണ​ക്കു​കൂ​ട്ടി​യി​രു​ന്ന​ത്. വ​യ​നാ​ട് ​മ​ണ്ഡ​ല​ത്തി​ലെ​ ​‌​ഏ​ഴ് ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​പോ​ളിം​ഗ് ​ശ​ത​മാ​നം​ ​മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു.​ ​ചേ​ല​ക്ക​ര​യി​ൽ​ ​രാ​വി​ലെ​ ​വോ​ട്ട​ർ​മാ​രു​ടെ​ ​നീ​ണ്ട​നി​ര​യാ​യി​രു​ന്നു.​ ഉ​ച്ച​ ​ക​ഴി​ഞ്ഞ​തോ​ടെ​ ​മ​ന്ദ​ഗ​തി​യി​ലാ​യി.


Source link

Related Articles

Back to top button