മഹാശനിമാറ്റം: നവംബര്‍ 16ന് ശേഷം ഈ നാളുകാര്‍ക്ക് മഹാരാജയോഗം
ജ്യോതിഷപ്രകാരം ശനി പ്രസാദിയ്ക്കുന്നതാണ് ഒരാളുടെ ജീവിതത്തിലെ ഏറ്റവും നല്ല കാലം എന്നു പറയാം. നവംബര്‍ 1ന് ശേഷം മഹാശനിമാറ്റം ആരംഭിയ്ക്കുകയാണ്. ഇതിന്റെ ഫലം ചില പ്രത്യേക നാളുകാര്‍ക്ക് ലഭ്യമാകുന്നു. നല്ല ഫലമായാണ് ഇവര്‍ക്കിത് ലഭ്യമാകുന്നത്. ഇൗ നാളുകാര്‍ക്ക് ശനിപ്രീതി നേടാന്‍ സാധിയ്ക്കുന്നുവെന്ന് തന്നെ പറയാം. ഏതെല്ലാം നാളുകാര്‍ക്കാണ് ഈ കാലഘത്തില്‍ ഉയര്‍ച്ചയും ഭാഗ്യവും വരുന്നതെന്നറിയാം. ഈ നാളുകാര്‍ വീട്ടിലുണ്ടെങ്കില്‍ ആ വീട്ടുകാര്‍ക്ക് തന്നെയും ഭാഗ്യം ഫലമായി പറയാം.അനിഴംആദ്യ നക്ഷത്രം അനിഴമാണ്. അവരുടെ ജീവിതത്തില്‍ നവംബര്‍ 16ന് ശേഷം നല്ല മാറ്റങ്ങള്‍ വരുന്ന സമയമാണ്. മനസില്‍ ആഗ്രഹിച്ചിരുന്ന പലതും ഇവര്‍ക്ക് നടക്കാന്‍ പോകുന്നു. തൊഴില്‍ രംഗത്ത് വന്‍ ഉയര്‍ച്ചയുണ്ടാകും. ഈ നാളുകാര്‍ വീട്ടിലുണ്ടെങ്കില്‍ത്തന്നെ ആ വീട്ടില്‍ സന്തോഷകരമായ പല സാഹചര്യങ്ങളും കാര്യങ്ങളും ഉണ്ടാകും. ഇവരുടെ ഇതുവരെയുള്ള കണ്ണീരും കഷ്ടപ്പാടുകളും മാറാന്‍ പോകുകയാണ്. 2025 മാര്‍ച്ച് 31 വരെ ഇവര്‍ക്ക് ഏത് കാര്യത്തിന് ഇറങ്ങിയാലും വിജയവും സൗഭാഗ്യവും ഉണ്ടാകുന്നു. ഏതാണ്ട് അഞ്ചു മാസത്തോളം സൗഭാഗ്യപ്പെരുമഴയുണ്ടാകും. കിടക്കും മുന്‍പ് ശനീശ്വര മന്ത്രം ജപിയ്ക്കുക.ഭരണിഅടുത്തത് ഭരണിയാണ്. ധാരാളം കഷ്ടപ്പാടുകളും സങ്കടങ്ങളും അനുഭവിയ്‌ക്കേണ്ടി വരുന്ന നാളുകാരാണ് ഇവര്‍. ഇവര്‍ക്ക് നവംബര്‍ 16 മുതല്‍ ശനിയുടെ അനുഗ്രഹത്താല്‍ സൗഭാഗ്യം വന്നു ചേരും. ഏത് കാര്യത്തിന് ഇറങ്ങിയാലും അത് സാധ്യമാകും. ഒരു കാര്യം ആശിച്ച് അതിന് വേണ്ടി പ്രയത്‌നിച്ചാല്‍ അത് നിങ്ങളുടെ കൈപ്പിടിയില്‍ വന്നുചേരും. അതിനായി ഈ ലോകം തന്നെ നിങ്ങള്‍ക്കൊപ്പം നില്‍ക്കും എന്നു പറയാം. തൊട്ടതെല്ലാം പൊന്നാകും. വിവാഹം, സന്താനം, വീട്, തൊഴില്‍, വിദ്യാഭ്യാസ ഭാഗ്യം ഇവര്‍ക്കുണ്ടാകും.ആയില്യംഅടുത്ത നക്ഷത്രം ആയില്യം നക്ഷത്രമാണ്. ഇവര്‍ ഏറെക്കാലമായി കഠിനപ്രയത്‌നം നടത്തിയിട്ടും നടക്കാത്ത കാര്യങ്ങള്‍ നടക്കും. പൂര്‍ത്തിയാക്കാത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിയ്ക്കും. വിദ്യാവിജയം ഫലമായി പറയുന്നു. ഇവര്‍ വീട്ടിലെങ്കില്‍ വീടിനെ തേടി സന്തോഷവാര്‍ത്തകള്‍ വരും. ഇവരുടെ നേരം ശനീശ്വര അനുഗ്രഹത്താല്‍ തെളിയുന്ന നാളുകളാണ് വരുന്നത്. നവംബര്‍ 16 മുതല്‍ ഭാഗ്യം ഇവരെ തേടിയെത്തുന്ന സമയമാണ്.ശനീശ്വരനെ ഭജിയ്ക്കുക.തൃക്കേട്ടഅടുത്തത് തൃക്കേട്ട നക്ഷത്രമാണ്. ഇവരെ തേടി പേരും പ്രശസ്തിയും വരും. ഇവരുടെ കഴിവുകള്‍ മറ്റുള്ളവര്‍ തിരിച്ചറിയുന്ന സമയം വരും. ഇവരുടെ കര്‍മമേഖലയില്‍ ഏറെ പ്രാവീണ്യം തെളിയിക്കും, പ്രശംസ നേടും. ഇവരെ തേടി പുരസ്‌കാരങ്ങള്‍ തേടി വരും. ഇവര്‍ തൊഴിലിലൂടെ ഉയര്‍ച്ച നേടും. ഇവര്‍ക്ക് സര്‍വൈശ്വര്യം ഫലമായി വരും. ദിവസവും ശനീശ്വരമന്ത്രം ചൊല്ലുക. ഐശ്വര്യം ഇരട്ടിയാകും.ഉത്രംഇതില്‍ പെടുന്ന അടുത്തത് ഉത്രം നക്ഷത്രമാണ്. ഇവരുടെ ജീവിതത്തില്‍ പുതിയ നല്ല കാര്യങ്ങള്‍ ധാരാളം സംഭവിയ്ക്കാന്‍ ഇടയാകുന്ന കാലഘട്ടമാണ് ഇത്. പുതിയ തൊഴിലാകാം, പുതിയ വ്യക്തികളാകാം, പുതിയ സന്തോഷം നല്‍കുന്ന മുഹൂര്‍ത്തങ്ങളാകാം, ഇതെല്ലാം വന്നുചേരാം. ഇവരുടെ ജീവിതത്തില്‍ ഇവര്‍ പോലും പ്രതീക്ഷിയ്ക്കാത്ത ഭാഗ്യങ്ങള്‍ വന്നു ചേരും. സൗഭാഗ്യം ഇവരുടെ വീട്ടുപടിയ്ക്കല്‍ വന്നെത്തി നില്‍ക്കുന്ന സമയമാണ് വരുന്നത്. ശനിയുടെ അനുഗ്രഹത്താല്‍ ഇവര്‍ ആഗ്രഹിയ്ക്കുന്ന കാര്യങ്ങള്‍ നേടാന്‍ സാധിയ്ക്കും. വീട് നേടാനോ മോടി പിടിപ്പിയ്ക്കാനോ ഉള്ള കാര്യങ്ങള്‍ നടക്കാം, കുടുംബജീവിതത്തില്‍ സന്തോഷമുണ്ടാകും.തിരുവോണംതിരുവോണം അടുത്ത നക്ഷത്രമാണ്. ശനിയുടെ അനുഗ്രഹം ഏറെയുള്ള നാളാണ് ഇത്. ഇവരുടെ ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങള്‍ ഇവരെടുക്കാന്‍ പോകുന്ന കാലമാണ് ഇത്. സാമ്പത്തികമായി നേട്ടം കൊയ്യും. ധനം, പണം, സ്വത്ത് എന്നിവ വര്‍ദ്ധിയ്ക്കും. പുതിയ കാര്യങ്ങള്‍ക്ക് ഇറങ്ങിയാല്‍ നേട്ടം ലഭിയ്ക്കും. കടങ്ങള്‍ മാറും, കാര്യതടസം നീങ്ങിക്കിട്ടും. മഹാവിഷ്ണുവിന്റേയും ശനിയുടേയും അനുഗ്രഹം ഒരേപോലെയുള്ള സയമാണ് വരുന്നത്.രേവതിരേവതിയാണ് അടുത്ത നക്ഷത്രം. ഇവരുടെ ജീവിതത്തില്‍ ഭാഗ്യത്തിന്റെ പെരുമഴ പെയ്യും. രാഷ്ട്രീയം, കല, സാഹിത്യം, ബിസിനസ്, ഐടി, റിയല്‍ എസ്റ്റേറ്റ്, സ്വയം തൊഴില്‍, ബിസിനസ് തുടങ്ങിയ എല്ലാ രംഗങ്ങളിലും ഉയര്‍ച്ചയും ധനവുമുണ്ടാകും. ഇവര്‍ വീട്ടിലുണ്ടെങ്കില്‍ തന്നെ ഐശ്വര്യം വരും. ഒന്നിലേറെ വിജയം കൈ വരും. ഉദ്ദിഷ്ടകാര്യ സിദ്ധിയുണ്ടാകും. കാര്യങ്ങള്‍ ആഗ്രഹിച്ചതു പോലെ നേടിയെടുക്കാന്‍ ഇവര്‍ക്ക് സാധിയ്ക്കും. ഗണപതിമന്ത്രയും ശനി മന്ത്രവും ദിവസവും ജപിയ്ക്കുക. ഗണപതിപ്രസാദം കൂടി ശനിപ്രസാദത്തോടൊപ്പം ഈ നാളുകാര്‍ക്ക് ലഭിയ്ക്കുന്നു.
Source link