ഗംഭീര ക്വാളിറ്റിയുമായി ‘ബറോസ്’ ത്രിഡി ട്രെയിലർ; വിഷ്വൽ ട്രീറ്റുമായി ഡിസംബർ 25ന് റിലീസ്
ഗംഭീര ക്വാളിറ്റിയുമായി ‘ബറോസ്’ ത്രിഡി ട്രെയിലർ; വിഷ്വൽ ട്രീറ്റുമായി ഡിസംബർ 25ന് റിലീസ് | Barroz 3D Trailer
ഗംഭീര ക്വാളിറ്റിയുമായി ‘ബറോസ്’ ത്രിഡി ട്രെയിലർ; വിഷ്വൽ ട്രീറ്റുമായി ഡിസംബർ 25ന് റിലീസ്
മനോരമ ലേഖകൻ
Published: November 14 , 2024 02:22 PM IST
Updated: November 14, 2024 03:44 PM IST
1 minute Read
മോഹൻലാൽ
മോഹൻലാൽ സംവിധായകനാകുന്ന മെഗാ ബജറ്റ് ത്രിഡി ചിത്രം ‘ബറോസി’ന്റെ ട്രെയിലർ തിയറ്ററുകളിലെത്തി. ‘കങ്കുവ’ സിനിമയുടെ ഇടവേളയ്ക്കിടെയാണ് ‘ബറോസി’ന്റെ ത്രിഡി ട്രെയിലർ പ്രദർശിപ്പിച്ചത്. അതിഗംഭീര പ്രതികരണമാണ് ട്രെയിലറിന് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചത്.
വിഷ്വൽ ട്രീറ്റ് ഉറപ്പു തരുന്ന ട്രെയിലറിന്റെ ക്വാളിറ്റിയും മികച്ചു നിൽക്കുന്നുവെന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന പ്രതികരണം. ഡിസംബർ 25ന് ക്രിസ്മസ് റിലീസ് ആയി ‘ബറോസ്’ തിയറ്ററുകളിലെത്തുമെന്നാണ് സൂചന.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. ഗുരു സോമസുന്ദരം, മോഹന്‍ ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവര്‍ക്കൊപ്പം വിദേശ താരങ്ങളായ മായാ, സീസര്‍, ലോറന്റെ തുടങ്ങിയവരും ബറോസില്‍ അഭിനയിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസിനൊരുങ്ങുന്നത്.
മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ.
English Summary:
The theatrical trailer of Mohanlal’s directorial debut, the mega-budget 3D film ‘Barroz,’ has been released.
7rmhshc601rd4u1rlqhkve1umi-list mo-entertainment-titles0-barroz mo-entertainment-movie-mohanlal mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-common-teasertrailer 7ocprbkdigh5guk3dhm0alj2dq
Source link