KERALAMLATEST NEWS

മാസപ്പടി അന്വേഷണം റദ്ദാക്കാനുള്ള ഹർജി അന്തിമ വാദത്തിന്

ന്യൂഡൽഹി : മാസപ്പടി ആരോപണത്തിലെ ഇ.ഡിയുടെയും എസ്.എഫ്.ഐ.ഒയുടെയും അന്വേഷണം റദ്ദാക്കണമെന്ന സി.എം.ആർ.എല്ലിന്റെ ഹർജിയിൽ ഡിസംബർ നാലിന് ഡൽഹി ഹൈക്കോടതി അന്തിമവാദം കേൾക്കും . കേസിൽ കക്ഷി ചേരാൻ ബി.ജെ.പി നേതാവും അഭിഭാഷകനുമായ ഷോൺ ജോർജ് നൽകിയ അപേക്ഷയും അന്ന് പരിഗണിച്ചേക്കും. സത്യവാങ്മൂലം സമർപ്പിക്കാൻ എസ്.എഫ്.ഐ.ഒയ്‌ക്ക് 10 ദിവസം സമയം അനുവദിച്ചു. ഹർജി വേഗം തീ‌ർപ്പാക്കണമെന്ന് എസ്.എഫ്.ഐ.ഒ ആവശ്യപ്പെട്ടു. കേസ് രേഖകൾ ഹർജിക്കാർക്ക് കൈമാറാനാകില്ല.

ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകളടക്കം അന്വേഷണ ഏജൻസികൾക്ക് കൈമാറരുതെന്ന് ഹർജിയിൽ സി.എം.ആർ.എൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് തീർപ്പാക്കിയ വിഷയത്തിൽ മറ്റു അന്വേഷണങ്ങളുടെ ആവശ്യമില്ലെന്നാണ് കരിമണൽ കമ്പനിയുടെ വാദം.


Source link

Related Articles

Back to top button