‘കൈ കിട്ടിയില്ലെങ്കിലും കപ്പ് കിട്ടി ഗയ്സ്’; തിരിച്ചടിച്ച് ബേസിൽ, അവിടെയും ട്രോളി നസ്രിയ
‘കൈ കിട്ടിയില്ലെങ്കിലും കപ്പ് കിട്ടി ഗയ്സ്’; തിരിച്ചടിച്ച് ബേസിൽ, അവിടെയും ട്രോളി നസ്രിയ | Basil Joseph Nazirya Nazim
‘കൈ കിട്ടിയില്ലെങ്കിലും കപ്പ് കിട്ടി ഗയ്സ്’; തിരിച്ചടിച്ച് ബേസിൽ, അവിടെയും ട്രോളി നസ്രിയ
മനോരമ ലേഖകൻ
Published: November 13 , 2024 09:01 AM IST
1 minute Read
ബേസിൽ ജോസഫ്, നസ്രിയ
കേരള സൂപ്പര്‍ ലീഗ് മല്‍സരത്തിനിടെ ബേസിലിന് പറ്റിയ അബദ്ധത്തിന്‍റെ വിഡിയോ വൈറലായിരുന്നു. താരത്തെ ട്രോളി അടുത്ത കൂട്ടുകാരായ സഞ്ജു സാസണും ടൊവിനോയും കൂടി എത്തിയതോടെ സംഭവം വേറെ ലെവലായി. ഇരുവര്‍ക്കും ഇപ്പോള്‍ മറുപടി നല്‍കുകയാണ് ബേസില്‍. ‘‘കൈ കിട്ടിയില്ലെങ്കിലും കപ്പ് താനെടുത്തു’’ എന്നാണ് ബേസിൽ പറഞ്ഞത്. പോസ്റ്റിനൊപ്പം ടൊവിനോയെയും സഞ്ജുവിനേയും ബേസില്‍ ടാഗ് ചെയ്തിട്ടുമുണ്ടായിരുന്നു.
എന്നാല്‍ ഈ പോസ്റ്റിനേയും ട്രോളി നസ്രിയ കമന്റ് ചെയ്തു. മെയ്ന്‍ ഫോട്ടോ എവിടെ എന്നായിരുന്നു താരത്തിന്‍റെ ചോദ്യം. ‘നീയും എന്നെ’ എന്നാണ് ബേസില്‍ തിരിച്ചു കമന്റ് ചെയ്തത്. എന്തായാലും ബേസിലിനെ അഭിനന്ദിച്ച് ടൊവിനോ കമന്റ് ചെയ്തിരുന്നു. ‘സമാധാനം’ എന്ന് കുറിച്ചതിനൊപ്പം വെള്ളരിപ്രാവിന്‍റെ ഇമോജിയും ടൊവിനോയ്ക്ക് നല്‍കി ബേസില്‍ പ്രശ്നം കോംപ്രമൈസാക്കി.
അഭിനന്ദനങ്ങൾ പയ്യാ, അടുത്ത തവണ കൈ തരാൻ മലപ്പുറം എഫ്സിയുമായി താൻ വരാമെന്നായിരുന്നു സഞ്ജു സാംസന്റെ കമന്റ്.
സൂപ്പര്‍ ലീഗ് കേരള ഫുട്ബോൾ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെ ബേസിലിനു പറ്റിയ ഒരമളിയും അതിന് ടൊവിനോ നൽകിയ പ്രതികരണവുമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഉദ്ഘാടന പതിപ്പിന്റെ ഫൈനലില്‍ ഫോഴ്സ കൊച്ചിയെ പരാജയപ്പെടുത്തി കാലിക്കറ്റ് എഫ്സി ചാമ്പ്യന്മാരായിയിരുന്നു. ഫോഴ്സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജ് സുകുമാരനും, കാലിക്കറ്റ് എഫ്‌സിയുടെ ബ്രാൻഡ് അംബാസിഡർ ആയ ബേസില്‍ ജോസഫും ഫൈനല്‍ കാണാന്‍ എത്തുകയുണ്ടായി.
സമ്മാനദാന ചടങ്ങില്‍ ഫോഴ്സ കൊച്ചിയുടെ താരങ്ങള്‍ക്ക് മെഡലുകള്‍ നല്‍കുന്ന സമയത്ത് ഒരു കളിക്കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ അത് കാണാതെ പൃഥ്വിരാജിന് കൈ കൊടുത്ത് താരം മടങ്ങി. ഇതോടെ ചമ്മിയെന്നു മനസിലായ ബേസില്‍ ആരും കാണാതെ കൈ പതിയെ താഴ്ത്തി. ആ വിഡിയോയാണ് ട്രോൾ രൂപത്തിൽ വൈറലായത്. വൈറല്‍ ആയ വിഡിയോയ്ക്ക് താഴെ ടൊവിനോ തോമസ് ചിരിക്കുന്ന ഇമോജി കമന്റ് ആയി നൽകിയതും സംഭവം കൂടുതല്‍ ശ്രദ്ധ ആകര്‍ഷിച്ചു. ‘നീ പക പോക്കുകയാണല്ലേടാ’എന്നായിരുന്നു ബേസിലിന്റെ കമന്റ്. ‘കരാമ ഈസ് എ ബീച്ച്’ എന്ന ടൊവിനോയുടെ മറുപടിയോടെ പരസ്പരമുള്ള ട്രോളൽ ഇരുവരും അവസാനിപ്പിച്ചു.
English Summary:
From Viral Fail to Epic Banter: Watch Basil, Sanju & Tovino’s Hilarious Exchange
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-nazriyanazim mo-entertainment-movie-basil-joseph mo-entertainment-common-malayalammovienews 4qu3gt48u580pqlsiuvtofurqn mo-entertainment-movie-tovinothomas f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link