KERALAMLATEST NEWS

ശരണയാത്രയ്ക്ക് കട്ടപ്പുറം ബസുകൾ, 370 ബസ് വാങ്ങൽ ത്രിശങ്കുവിൽ

തിരുവനന്തപുരം: ശബരിമല സീസൺ വന്നെത്തിയിട്ടും പുത്തൻ ബസുകളൊന്നും നിരത്തിലിറക്കാൻ കഴിയാതെ കെ.എസ്.ആർ.ടി.സി. 370 പുതിയ ബസുകൾ വാങ്ങുന്നതിനായി ടെൻഡർ വിളിച്ചശേഷം ട്രയൽ റൺ ഉൾപ്പെടെയുള്ള നടപടിക്രമങ്ങളൊക്കെ പൂർത്തിയായെങ്കിലും സർക്കാർ പണം നൽകാത്തതിനാൽ ബസ് വാങ്ങാൻ കഴിഞ്ഞിട്ടില്ല. കെ.എസ്.ആർ.ടി.സി സ്വിഫ്ട് വാങ്ങിയ 10 സൂപ്പർഫാസ്റ്റ് ബസുകളാണ് പുത്തനായി നിലവിൽ നിരത്തിലുള്ളത്.

മുൻകാലങ്ങളിൽ ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി 100 വരെ ബസുകൾ കെ.എസ്.ആർ.ടി.സി വാങ്ങുമായിരുന്നു. സീസൺ കഴിയുമ്പോൾ പ്രധാന ഡിപ്പോകളിലെ സൂപ്പർ ക്ലാസ് സർവീസിനായി ഈ ബസുകൾ നൽകുമായിരുന്നു. 2016ലാണ് ഇത്തരത്തിൽ ഏറ്റവും ഒടുവിൽ ബസ് വാങ്ങിയത്.

കെ.എസ്.ആർ.ടി.സിക്ക് പദ്ധതി വിഹിതമായി 92 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. ഈ തുക മുന്നിൽ കണ്ടാണ് ബസ് വാങ്ങുന്ന നടപടികളിലേക്ക് കടന്നത്. എന്നാൽ,​ ടെൻഡർ നടപടികൾ പൂർത്തിയായപ്പോഴേക്കും വിവിധ വകുപ്പുകളുടെ പദ്ധതി വിഹിതം പകുതിയായി വെട്ടിക്കുറയ്ക്കാൻ ധനവകുപ്പ് തീരുമാനിച്ചു. ആ തീരുമാനത്തിൽ നിന്നു കെ.എസ്.ആർ.ടി.സിയെ ഒഴിവാക്കണമെന്ന് ഗതാഗതവകുപ്പ് ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. പകുതി തുക അനുവദിക്കുന്ന കാര്യത്തിൽ പോലും തീരുമാനം ഉണ്ടായില്ല.

കലാവധി കഴിഞ്ഞതുൾപ്പെടെയുള്ള ബസുകൾ തീർത്ഥാടന സർവീസിനയയ്ക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി.

​വേണ്ടത് 600​ ​ബ​സ്,​​​ ​
നി​ത്യ​യാ​ത്ര​ ​ക​ഠി​ന​മാ​കും

ശബരിമല സ്പെഷ്യൽ സർവീസിന് 500 മുതൽ 600 ബസുവരെയാണ് വേണ്ടത്. ഇതെല്ലാം ഓരോ ഡിപ്പോകളിൽ നിന്ന് പമ്പയ്ക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. ദീർഘദൂര സർവീസിന് ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളും പമ്പ, നിലയ്ക്കൽ സർവീസിന് ഓർഡിനറി ബസുകളുമാണ് ഉപയോഗിക്കുന്നത്. ഇതിനായി എല്ലാ ‌ഡിപ്പോകളിൽ നിന്നും ബസുകൾ പിൻവലിക്കുന്നതോടെ യാത്രാ ക്ലേശം രൂക്ഷമാവും. നിലവിൽ ബസ് സർവീസുകളുടെ എണ്ണം വൻതോതിൽ വെട്ടിക്കുറച്ചതിനു പുറമെയാണിത്.

ആയുസ് നീട്ടി 1117 ബസ്

15 വർഷകാലാവധി കഴിഞ്ഞ 1117 ബസിന്റെ കാലവധി രണ്ടു വർഷം കൂടി നീട്ടി നൽകിയത് കഴിഞ്ഞ സെപ്തംബറിലാണ്. കേന്ദ്ര മാനദണ്ഡപ്രകാരം 15 വർഷം പിന്നിട്ട ബസുകൾ പിൻവലിക്കണം. ബസുകൾ പിൻവലിച്ചാൽ രൂക്ഷമായ യാത്രക്ലേശമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി സർക്കാരിനെ സമീപിച്ചിരുന്നു. അതു പരിഗണിച്ചാണ് ആയുസ് 17 വർഷമാക്കിയത്.


Source link

Related Articles

Back to top button