WORLD
കോടതി വിധിയില്‍ അതൃപ്തി; 62-കാരൻ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി, ചൈനയിൽ കൊല്ലപ്പെട്ടത് 35 പേർ
ബീജിങ്: ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറി ചൈനയില്‍ 35 പേര് കൊലപ്പെട്ടു. തെക്കന്‍ ചൈനയിലെ ജൂഹായിലാണ് സംഭവം. സ്പോര്‍ട്സ് സെന്ററിലെ സ്റ്റേഡിയത്തില്‍ വ്യായാമം ചെയ്ത് കൊണ്ടിരുന്ന ആള്‍ക്കൂട്ടത്തിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. ജൂഹായില്‍ വ്യോമസേനയുടെ എയര്ഷോ നടക്കുന്നതിന് ഒരു ദിവസം മുന്നോടിയായാണ് ദാരുണ സംഭവം അരങ്ങേറിയത്. എയര്ഷോ കാണാന്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് നിരവധിയാളുകള്‍ ജൂഹായില്‍ എത്തിയിരുന്നു. ഫാന്‍ എന്ന് പേരുള്ള 62 കാരനായിരുന്നു കാറോടിച്ചിരുന്നത്. സ്റ്റേഡിയത്തിലെ ബാരിക്കേഡ് തകര്‍ത്ത് ഇയാള്‍ എസ്.യു.വി മോഡലിലുള്ള വണ്ടി ഇടിച്ചുകയറ്റുകയായിരുന്നു. വയോധികരും കുട്ടികളുമടക്കം ഒട്ടേറെ പേര് അവിടെയുണ്ടായിരുന്നുവെന്ന് എ.പി റിപ്പോര്‍ട്ട് ചെയ്യുന്നു. 45 ലേറെ പേർക്ക് പരിക്ക് ഏല്ക്കുകയും ചെയ്തു.
Source link