‘നൻപൻ’ സെറ്റിൽ നിന്നും വിജയ് പിണങ്ങിപ്പോയി: കാരണം വെളിപ്പെടുത്തി ശ്രീകാന്ത്
‘നൻപൻ’ സെറ്റിൽ നിന്നും വിജയ് പിണങ്ങിപ്പോയി: കാരണം വെളിപ്പെടുത്തി ശ്രീകാന്ത് | Shankar Vijay
‘നൻപൻ’ സെറ്റിൽ നിന്നും വിജയ് പിണങ്ങിപ്പോയി: കാരണം വെളിപ്പെടുത്തി ശ്രീകാന്ത്
മനോരമ ലേഖകൻ
Published: November 12 , 2024 04:19 PM IST
1 minute Read
വിജയ്, ശ്രീകാന്ത്
ശങ്കർ സംവിധാനം ചെയ്ത ‘നൻപൻ’ സിനിമയുടെ സെറ്റിൽ നിന്നും വിജയ് പിണങ്ങിപ്പോയിരുന്നതായി വെളിപ്പെടുത്തി നടൻ ശ്രീകാന്ത്. ചിത്രത്തിൽ ഏറ്റവും ഒടുവിൽ ജോയിൻ ചെയ്തത് താൻ ആയിരുന്നുവെന്നും ഷൂട്ടിങിനായി സെറ്റിലെത്തിയ അതേ ദിവസമാണ് വിജയ് അവിടെ നിന്നും പിണങ്ങി ദേഷ്യപ്പെട്ട് പോയതെന്നും ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ നടൻ വെളിപ്പെടുത്തി.
‘‘നൻപൻ സിനിമയുടെ സെറ്റില്‍ ഏറ്റവും അവസാനം ജോയിൻ ചെയ്തത് ഞാനാണ്. സെറ്റിലെത്തിയപ്പോൾ തന്നെ നേരെ പോയത് ശങ്കർ സാറിനെ കാണാനാണ്. അപ്പോൾ അവിടെ നിന്നും വിജയ് സർ ഇറങ്ങിവരുന്നതു കണ്ടു. അദ്ദേഹത്തെ നോക്കി ചിരിച്ചെങ്കിലും എന്നെ മൈൻഡ് ചെയ്യാതെ പോയി. പിന്നെയാണ് അറിയുന്നത് വിജയ് സാറും ശങ്കർ സാറും തമ്മിൽ എന്തോ വഴക്കുണ്ടായെന്ന്.
വിജയ് സാറിന്റെ ഹെയർസ്റ്റൈലിനെ ചൊല്ലിയായിരുന്നു വഴക്ക്. സംഭവം കാര്യമായതോടെ സെറ്റിൽ നിന്നും വിജയ് സർ ഇറങ്ങിപ്പോയി. ശങ്കർ സാറിനും ഒരേ ദേഷ്യം. വിജയ് പോയാൽ ആ റോളിലേക്ക് മഹേഷ് ബാബുവിനെയോ അല്ലെങ്കിൽ ആദ്യം തീരുമാനിച്ചതുപോലെ സൂര്യയെയോ വിളിക്കാമെന്ന് ശങ്കർ സർ പറഞ്ഞു.
പക്ഷേ എന്റെ പേടി ഇതൊന്നുമായിരുന്നില്ല. ആ പടത്തിനു വേണ്ടി വേറെ അഞ്ച് സിനിമകളാണ് ഞാൻ വേണ്ടെന്നു വച്ചത്. അതൊക്കെ കാൻസൽ ചെയ്ത ശേഷമാണ് സെറ്റിലേക്കെത്തുന്നതും. ആ സിനിമ മുടങ്ങിയിരുന്നെങ്കിൽ വലിയ നഷ്ടമായേനെ. പിന്നീട് അതേ കാസ്റ്റിൽ തന്നെ സിനിമ പൂർത്തിയാകുകയും ചെയ്തു.’’–ശ്രീകാന്തിന്റെ വാക്കുകൾ.
English Summary:
Actor Sreekanth revealed that Vijay had walked out of the sets of ‘Nanban’, directed by Shankar.
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews mo-entertainment-movie-sshankar 2aole6vj9vms6ogkda438ofkn5 mo-entertainment-movie-vijay f3uk329jlig71d4nk9o6qq7b4-list
Source link