ഷാറുഖ് ഖാനെ വധിക്കുമെന്ന് ഭീഷണി: ഛത്തീസ്ഗഡിൽ അഭിഭാഷകൻ അറസ്റ്റിൽ
ഷാറുഖ് ഖാനെ വധിക്കുമെന്ന് ഭീഷണി: ഛത്തീസ്ഗഡിൽ അഭിഭാഷകൻ അറസ്റ്റിൽ Lawyer Arrested, Claims Innocence in Shah Rukh Khan Death Threat Case | Latest News | Malayalam News | Manorama Online
ഷാറുഖ് ഖാനെ വധിക്കുമെന്ന് ഭീഷണി: ഛത്തീസ്ഗഡിൽ അഭിഭാഷകൻ അറസ്റ്റിൽ
ഓൺലൈൻ ഡെസ്ക്
Published: November 12 , 2024 01:08 PM IST
1 minute Read
ഷാറുഖ് ഖാൻ∙ ചിത്രം: iamsrk/ Instagram
മുംബൈ∙ നടന് ഷാറുഖ് ഖാനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ കേസിൽ ഛത്തീസ്ഗഡിൽനിന്നുള്ള അഭിഭാഷകൻ അറസ്റ്റിൽ. ഫൈസൻ ഖാനെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞയാഴ്ച ബാന്ദ്ര പൊലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിലാണ് ഭീഷണി സന്ദേശം എത്തിയത്. 50 ലക്ഷംരൂപ നൽകിയില്ലെങ്കിൽ ഷാറുഖിനെ വധിക്കുമെന്നായിരുന്നു ഭീഷണി. തന്റെ ഫോൺ മോഷണം പോയെന്നും മറ്റാരോ ആണ് ഫോൺ വിളിച്ചതെന്നുമാണ് അഭിഭാഷകന്റെ വാദം. കൂടുതൽ ചോദ്യം ചെയ്യാനായി ഇയാളെ മുംബൈയിലേക്ക് കൊണ്ടുവരും.
നടൻ സൽമാൻഖാനെ വധിക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചതിനു പിന്നാലെയാണ് ഷാറൂഖ് ഖാന്റെ പേരിലും നവംബർ ഏഴിന് ഭീഷണി സന്ദേശം വന്നത്. 50 ലക്ഷംരൂപ നൽകിയില്ലെങ്കിൽ ഷാറൂഖ് ഖാനെ വധിക്കുമെന്നാണ് ഫോൺ വിളിച്ചയാൾ പറഞ്ഞത്. തന്റെ ഫോൺ നഷ്ടപ്പെട്ടതായി കാട്ടി നവംബർ രണ്ടിന് ഫൈസൻഖാൻ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി നൽകിയതിന്റെ രേഖകളും അന്വേഷണ സംഘത്തിനു കൈമാറി.
English Summary:
Lawyer Arrested, Claims Innocence in Shah Rukh Khan Death Threat Case
6m47vvrchkr71pp2bqp6p0b9nv mo-news-common-latestnews mo-crime-crimeindia 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-mumbainews mo-entertainment-movie-shahruhkhan
Source link