KERALAMLATEST NEWS

മദീന ഹറം പള്ളി ഇമാം ഇന്ന് കോഴിക്കോട്ട്

ന്യൂഡൽഹി: ഇന്ത്യയിലെ ബഹുസ്വര സമൂഹത്തിൽ മുസ്ലിം സമുദായം പുലർത്തുന്ന രാഷ്‌ട്രീയ ബോധവും പരസ്പര മര്യാദകളും മാതൃകാപരമാണെന്ന് സൗദി അറേബ്യയിലെ മദീന ഹറം പള്ളി ഇമാം ശൈഖ് ഡോ.അബ്ദുല്ല അബ്ദുറഹ്‌മാൻ അൽ ബു അയ്ജാൻ. നാലു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഇമാം രാജ്യസഭാ എം.പി ഹാരിസ് ബീരാനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ മുസ്ളിങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സംഘടിത രീതിയെയും അദ്ദേഹം അഭിനന്ദിച്ചു.

ഡൽഹി രാം ലീല മൈതാനത്ത് നടന്ന അഹ്‌ലെ ഹദീസ് ദേശീയ സമ്മേളനം,​ ഇന്ന് കോഴിക്കോട് ബീച്ചിൽ നടക്കുന്ന കെ.എൻ.എം സമാധാന സമ്മേളനം എന്നിവയാണ് ഇമാമിന്റെ പ്രധാന പരിപാടികൾ. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുമായും ഇമാം കൂടിക്കാഴ്ച നടത്തും.


Source link

Related Articles

Back to top button