ക്ലാസിൽ സംസാരിച്ചതിനു പ്രധാനാധ്യാപികയുടെ ക്രൂരത; 5 വിദ്യാർഥികളുടെ വായിൽ ടേപ് ഒട്ടിച്ചു
ക്ലാസിൽ സംസാരിച്ചതിന് 5 വിദ്യാർഥികളുടെ വായിൽ പ്രധാനാധ്യാപിക ടേപ് ഒട്ടിച്ചു Headmistress Tapes Students’ Mouths in Shocking Tamil Nadu School Punishment | Latest News | Malayalam News | Manorama Online
ക്ലാസിൽ സംസാരിച്ചതിനു പ്രധാനാധ്യാപികയുടെ ക്രൂരത; 5 വിദ്യാർഥികളുടെ വായിൽ ടേപ് ഒട്ടിച്ചു
മനോരമ ലേഖകൻ
Published: November 12 , 2024 08:02 AM IST
1 minute Read
പ്രതീകാത്മക ചിത്രം (Photo Credits: HTWE/ Shutterstock.com)
ചെന്നൈ ∙ തഞ്ചാവൂരിൽ ക്ലാസിൽ സംസാരിച്ചതിന് നാലാം ക്ലാസ് വിദ്യാർഥികളുടെ വായിൽ പ്രധാനാധ്യാപിക ടേപ് ഒട്ടിച്ചു. ഒരു പെൺകുട്ടി അടക്കം 5 കുട്ടികളുടെ വായിൽ ടേപ് ഒട്ടിച്ച നിലയിലുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ കലക്ടർ അന്വേഷണം പ്രഖ്യാപിച്ചു. ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്കൂളിലാണു സംഭവം.
ക്ലാസ് മുറിയിൽ സംസാരിച്ചതിന് പ്രധാന അധ്യാപിക പുനിത കുട്ടികളുടെ വായിൽ ടേപ് ഒട്ടിച്ചതായും നാലു മണിക്കൂറോളം കുട്ടികളെ ഇതേ രീതിയിൽ നിർത്തിയതോടെ ഒരു കുട്ടിയുടെ വായിൽനിന്നു രക്തം വന്നെന്നുമാണു പരാതി. ചില കുട്ടികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. കഴിഞ്ഞ മാസം 21നു നടന്ന സംഭവത്തിന്റെ ചിത്രങ്ങൾ സ്കൂളിലെ മറ്റൊരു അധ്യാപികയാണു മാതാപിതാക്കൾക്ക് അയച്ചത്. തുടർന്ന് ഇവർ കലക്ടർക്കു പരാതി നൽകുകയായിരുന്നു.
English Summary:
Headmistress Tapes Students’ Mouths in Shocking Tamil Nadu School Punishment
mo-crime-crimeindia mo-crime-crimeagainstchildren 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-educationncareer-education 1fnou7bnr3u8nfcijh3ci8hvf1 mo-news-common-chennainews
Source link