INDIALATEST NEWS

കമ്പനി, സ്റ്റാർട്ടപ് പ്രതിഭകൾക്കും കോളജ് അധ്യാപകരാകാം

കമ്പനി, സ്റ്റാർട്ടപ് പ്രതിഭകൾക്കും കോളജ് അധ്യാപകരാകാം – Company startup talents can also become college teacher | India News, Malayalam News | Manorama Online | Manorama News

കമ്പനി, സ്റ്റാർട്ടപ് പ്രതിഭകൾക്കും കോളജ് അധ്യാപകരാകാം

ജോ ജേക്കബ്

Published: November 12 , 2024 01:28 AM IST

1 minute Read

നിയമന മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ യുജിസി

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി ∙ കമ്പനികളുടെ നേതൃനിരയിലോ സ്റ്റാർട്ടപ് രംഗത്തോ പ്രാഗല്ഭ്യം തെളിയിച്ച ബിരുദധാരികൾക്കും കോളജ് അധ്യാപകരാകാൻ വൈകാതെ അവസരം ലഭിച്ചേക്കും. ഇതുൾപ്പെടെ കോളജ് അധ്യാപകനിയമന മാനദണ്ഡങ്ങൾ പരിഷ്കരിക്കാനുള്ള തയാറെടുപ്പിലാണു യുജിസി. നിലവിൽ പ്രഫസർ ഓഫ് പ്രാക്ടിസ് രീതിയിലൂടെ ഇത്തരക്കാരെ നിയമിക്കാമെങ്കിലും താൽക്കാലികമായേ പാടുള്ളൂ. 

കോളജ് അധ്യാപക നിയമനത്തിന് 2018ൽ കൊണ്ടുവന്ന മാനദണ്ഡങ്ങളാണു പരിഷ്കരിക്കുന്നത്. പുതിയ മാനദണ്ഡങ്ങൾക്കു കേന്ദ്രസർക്കാരും യുജിസിയും അംഗീകാരം നൽകിയശേഷം കരടു പ്രസിദ്ധീകരിക്കും. പിജി നേടിയ വിഷയത്തിലല്ല പിഎച്ച്ഡി എങ്കിൽ കോളജ് അധ്യാപകനാകാൻ നിലവിൽ തടസ്സമുണ്ട്. ഇത് മാറ്റും. നിയമനം നൽകുന്നതിലുള്ള പൂർണസ്വാതന്ത്ര്യം സ്ഥാപനങ്ങൾക്കാകും. 

അസി. പ്രഫസർ നിയമനത്തിനു വ്യവസായ സ്ഥാപനങ്ങളിലെയും സ്റ്റാർട്ടപ്പിലെയും പ്രവർത്തനം, പേറ്റന്റ് തുടങ്ങിയവ മാനദണ്ഡമാകും. കോളജുകളിലെ മൾട്ടിഡിസിപ്ലിനറി പഠനമാതൃക അധ്യാപകനിയമനത്തിലും കൊണ്ടുവരികയാണു യുജിസിയുടെ ലക്ഷ്യം.

English Summary:
Company startup talents can also become college teacher

7avfa799m8f02bq0l7tk3lrmhg mo-educationncareer-universitygrantscommission mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-educationncareer-teacher mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list joe-jacob mo-business-startup


Source link

Related Articles

Back to top button