KERALAMLATEST NEWS
കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം, രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ആലപ്പുഴ: കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. സ്കൂട്ടർ യാത്രികരായ കഞ്ഞിക്കുഴി ആയിരംതൈയിൽ മുരുകേഷ്,ശിവകുമാർ എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ ചേർത്തല തങ്കി കവലയ്ക്ക് സമീപത്തുവച്ചാണ് അപകടമുണ്ടായത്. ഇരുവരും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Source link