INDIALATEST NEWS

തെലുങ്ക് വിരുദ്ധ പരാമർശം: നടി കസ്തൂരി ഒളിവിൽ

തെലുങ്ക് വിരുദ്ധ പരാമർശം: നടി കസ്തൂരി ഒളിവിൽ – Anti-Telugu remark actress Kasturi Shankar is absconding | India News, Malayalam News | Manorama Online | Manorama News

തെലുങ്ക് വിരുദ്ധ പരാമർശം: നടി കസ്തൂരി ഒളിവിൽ

മനോരമ ലേഖകൻ

Published: November 11 , 2024 03:07 AM IST

Updated: November 10, 2024 11:23 PM IST

1 minute Read

കസ്‌തൂരി ശങ്കർ (https://www.facebook.com/kasthuri.shankar/photos)

ചെന്നൈ ∙തെലുങ്കർക്ക് എതിരായ അപകീർത്തി പരാമർശത്തിൽ പ്രതിഷേധം വ്യാപകമായതോടെ നടി കസ്തൂരി ഒളിവിൽപോയി. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന സമൻസ് നൽകാൻ പൊലീസ് എത്തിയപ്പോഴേക്കും നടി വീട് പൂട്ടി കടന്നുകളഞ്ഞെന്നാണു വിവരം. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി എത്തിയ തെലുങ്കർ തമിഴരാണെന്ന് അവകാശപ്പെടുന്നെന്ന് ഹിന്ദു മക്കൾ കക്ഷിയുടെ പ്രകടനത്തെ അഭിസംബോധന ചെയ്തു പ്രസംഗിച്ചതാണ് വിവാദമായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിജെപി അനുഭാവിയായ നടിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാമർശം വളച്ചൊടിച്ചു പ്രചരിപ്പിച്ചെന്നു പറഞ്ഞ നടി, സമൂഹ മാധ്യമത്തിലൂടെ ക്ഷമ ചോദിച്ചിരുന്നു. അനിയൻ ബാവ ചേട്ടൻ ബാവ ഉൾപ്പെടെ ഒട്ടേറെ തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. 

English Summary:
Anti-telugu remark actress Kasturi Shankar is absconding

mo-entertainment-common-telugumovienews mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6jjss2fqhtoqbttbjckep7274v mo-entertainment-music-kasturi-shankar mo-news-common-chennainews


Source link

Related Articles

Back to top button