KERALAM

എലിവിഷം ചേർത്ത് വച്ചിരുന്ന തേങ്ങാകഷ്ണം കഴിച്ച് 15കാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: എലി ശല്യത്തെ തുടർന്ന് വിഷം ചേർത്ത് വച്ചിരുന്ന തേങ്ങാകഷ്ണം കഴിച്ച് 15കാരിക്ക് ദാരുണാന്ത്യം. ആലപ്പുഴ തകഴി കല്ലേപ്പുറത്ത് മണിക്കുട്ടിയാണ് മരിച്ചത്. വീട്ടിൽ എലിയുടെ ശല്യത്തെ തുടർന്ന് വിഷം ചേർന്ന് തേങ്ങാകഷ്ണം വച്ചിരുന്നു. ഇത് അറിയാതെ എടുത്ത് കഴിക്കുകയായിരുന്നു കുട്ടി. കുട്ടിയുടെ മുത്തശ്ശിക്ക് റാബിസ് വാക്സിനെടുത്ത ശേഷം ചലനശേഷി നഷ്ടപ്പെട്ടിരുന്നു. ഇവരുടെ ചികിത്സയ്‌ക്കായി അമ്മയും അച്ഛനും ആശുപത്രിയിൽ പോയ സമയത്താണ് സംഭവം. വെെകിട്ട് സ്കൂൾ വിട്ടുവന്ന കുട്ടി വിഷം ചേർത്ത തേങ്ങാകഷ്ണം എടുത്ത് കഴിച്ചതായാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


Source link

Related Articles

Back to top button