KERALAMLATEST NEWS

കാനയിൽ വീണ ഗർഭിണി ​ അത്ഭുതകരമായി രക്ഷപ്പെട്ടു

ആലപ്പുഴ: ആലപ്പുഴയിലെ ഇന്ദിരാജംഗ്ഷനിൽ നിർമ്മാണത്തിലിരുന്ന കാനയിൽ വീണ ഗർഭിണിയായ യുവതി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴരയ്ക്ക് നടന്ന സംഭവത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ വ്യാപകമായതോടെ, ഈ ഭാഗത്ത് അപകടങ്ങൾ സ്ഥിരമാണെന്ന ആരോപണവുമായി നാട്ടുകാരും രംഗത്തെത്തി. മണ്ണഞ്ചേരി റൂട്ടിലെ ഇന്ദിരാജംഗ്ഷൻ-ത്രിവേണി റോഡിലെ വസ്ത്രസ്ഥാപനത്തിൽ എത്തിയതായിരുന്നു ദമ്പതികൾ. കടയിലേക്ക് കയറാനായി നിർമ്മാണം നടക്കുന്ന കാനയ്ക്ക് മുകളിൽ പലക നിരത്തിയിരുന്നു. ഈ കനം കുറഞ്ഞ പലകയിൽ ചവിട്ടിയതോടെ തകർന്ന് യുവതി കാനയ്ക്കുള്ളിൽ വീണത്. തുടർന്ന് ഭർത്താവ് ഇവരെ കൈപിടിച്ച് കരയ്ക്ക് കയറ്റുകയായിരുന്നു. ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ അടുത്ത ദിവസം രാവിലെ തന്നെ കാനയ്ക്ക് മുകളിൽ തൊഴിലാളികൾ സ്ലാബ് വാർത്തിട്ടു. അതേസമയം, കാന ആരംഭിക്കുന്ന ഭാഗത്ത് യാതൊരു സുരക്ഷയുമില്ലാതെ ഇരുമ്പ് കമ്പികൾ ഉയർന്നു നിൽപ്പുണ്ട്. യുവതി വീണപ്പോൾ,വശത്തേയ്ക്കാണ് മറിഞ്ഞിരുന്നെങ്കിൽ, കമ്പി തുളച്ചുകയറി വലിയ അപകടം സംഭവിച്ചേനെ എന്ന് നാട്ടുകാർ പറഞ്ഞു.

റിപ്പോർട്ട് തേടി മന്ത്രി

ഓടയിൽ ഗർഭിണി വീണ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി. പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എൻജിനിയർ അജിത് രാമചന്ദ്രനാണ് അന്വേഷണ ചുമതല.


Source link

Related Articles

Back to top button