KERALAMLATEST NEWS

സ്വാമി ഈശ മഹദ് വ്യക്തിത്വം: ഡോ. സി.വി.ആനന്ദബോസ്

തിരുവനന്തപുരം: സ്വാമി ഈശ ലോകമെമ്പാടും അറിയപ്പെടുന്ന മഹദ് വ്യക്തിത്വമെന്ന് പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി.ആനന്ദബോസ്. സ്വാമി ഈശയുടെ എഴുപതാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്ധ്യാത്മികതയും ശാസ്ത്രവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും പുരാണവും ശാസ്ത്രവും ഒരിക്കലും ഒന്നിക്കില്ലെന്ന ധാരണയെ അദ്ദേഹം മാറ്റിമറിച്ചെന്നും ആനന്ദബോസ് വ്യക്തമാക്കി.

ലോകത്തെ ഊർജം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്ന് അനുഗ്രഹ പ്രഭാഷണത്തിൽ സ്വാമി ഈശ വ്യക്തമാക്കി. മനുഷ്യന്റെ ചിന്തകളിൽ നിന്നാണ് യുദ്ധം വരെ ഉണ്ടാകുന്നത്. ചിന്തയ്ക്ക് മാറ്റമുണ്ടാവുമ്പോൾ ചുറ്റുമുള്ളതെല്ലാം മാറും. ശാസ്ത്രത്തിനും ആത്മിയതയ്ക്കും വേറിട്ട അസ്തിത്വമില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ രബീന്ദ്ര ഭാരതി സർവകലാശാല വൈസ് ചാൻസിലർ ജസ്റ്റിസ് സുബ്രോ കമാൽ മുഖർജി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

സംഗീത സംവിധായകൻ ശരത്തിന് ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്ന ഈ വർഷത്തെ ഗ്ലോബൽ എനർജി പാർലമെന്റ് അവാർഡ് സി.വി.ആനന്ദബോസ് നൽകി. സ്വാമി ഈശ രചിച്ച പ്രകൃതിയാം അമ്മ എന്ന ഗാനത്തിന്റെ ഓഡിയോ റിലീസും അദ്ദേഹം നിർവഹിച്ചു. സ്വാമി രചിച്ച സ്‌പന്ദനം എന്ന കവിതാ പുസ്‌തകം ആനന്ദബോസ് ശരത്തിന് നൽകി പ്രകാശനം ചെയ്‌തു. സ്വാമി ഈശ വിശ്വ പ്രജ്ഞാന ട്രസ്റ്റ് സെക്രട്ടറി എം.ആർ.തമ്പാൻ,ആർക്കിടെക്ട് ഡോ.ജി.ശങ്കർ,കൊൽക്കത്ത സർവകലാശാല വൈസ് ചാൻസിലർ ശാന്താ ദത്ത,പശ്ചിമ ബംഗാൾ സംസ്‌കൃത സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ.രാജ് കുമാർ കോത്താരി,മക്കാട്ട് സർവകലാശാല വൈസ് ചാൻസിലർ ഡോ.തപസ് ചക്രവർത്തി തുടങ്ങിയവർ പങ്കെടുത്തു.


Source link

Related Articles

Back to top button