ഫയർ സർവീസ് സംസ്ഥാന കായികമേള: പാലക്കാട് ചാമ്പ്യന്മാർ
കോഴിക്കോട് : ഫയർ സർവീസ്, ഹോം ഗാർഡ്, സിവിൽ ഡിഫൻസ് സംസ്ഥാന കായികമേളയിൽ പാലക്കാട് മേഖല സ്പോർട്സ് ചാമ്പ്യന്മാർ. ആതിഥേയരായ കോഴിക്കോട് രണ്ടാം സ്ഥാനവും എറണാകുളം മൂന്നാം സ്ഥാനവും നേടി. സിവിൽ ഡിഫൻസ് വിഭാഗത്തിൽ കോഴിക്കോടാണ് ചാമ്പ്യൻമാരായത്. ഫുട്ബാൾ ടൂർണമെന്റിൽ പാലക്കാടിനെ പരാജയപ്പെടുത്തി എറണാകുളം ചാമ്പ്യന്മാരായി. വോളിബോൾ ടൂർണമെന്റിൽ ആതിഥേയരായ കോഴിക്കോട് ഫൈനലിൽ കണ്ണൂരിനെ പരാജയപ്പെടുത്തി ട്രോഫിയിൽ മുത്തമിട്ടു. സിവിൽ ഡിഫൻസ് വടംവലിയിൽ പുരുഷ -വനിതാ വിഭാഗങ്ങളിൽ കോഴിക്കോട് കിരീടമണിഞ്ഞു. വിജയികൾക്ക് ഫയർ ആൻഡ് റസ്ക്യൂ സർവീസസ് ഡയറക്ടർ അഡ്മിനിസ്ട്രേഷൻ അരുൺ അൽഫോൺസ് സമ്മാനവിതരണം നടത്തി. അടുത്തമാസം തൃശൂർ അക്കാഡമിയിൽ ഡ്യൂട്ടി മീറ്റ് നടക്കും. മാർച്ച് പാസ്റ്റിൽ ഡയറക്ടർ ജനറൽ കെ.പത്മകുമാർ സല്യൂട്ട് സ്വീകരിച്ചു. ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാരും മേളയിൽ പ്രത്യേക ക്ഷണിതാക്കളായിരുന്നു.
Source link