KERALAMLATEST NEWS

ശബരിമല: അരവണയുടെ കരുതൽ ശേഖരം അരക്കോടിയാക്കും

ശബരിമല: മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് അരവണക്ഷാമം ഉണ്ടാകാതിരിക്കാൻ കരുതൽ ശേഖരം 50ലക്ഷം കണ്ടെയ്നറാക്കാനുള്ള ശ്രമത്തിലാണെന്ന് ദേവസ്വം ബോർഡ്. കഴിഞ്ഞ മാസപൂജയ്ക്കുശേഷമാണ് അരവണ നിർമ്മാണം ആരംഭിച്ചത്. 35 ലക്ഷത്തിലധികം ടിൻ അരവണ നിർമ്മിച്ചുകഴിഞ്ഞു. നിർമ്മാണത്തിന് കരാർ നൽകിയതിന്റെ എൺപതു ശതമാനം ശർക്കരയും അരവണ നിറയ്ക്കാനുള്ള ഒരു കോടി കണ്ടെയ്നറും

സന്നിധാനത്തു എത്തിച്ചു. അരവണയുടെ ചേരുവകളായ ഉണക്കലരിയും ഏലയ്ക്കായും ഉണക്കമുന്തിരിയും കൽക്കണ്ടവും ഉൾപ്പടെയുള്ള സാധനങ്ങളും ആവശ്യത്തിനുണ്ട്.

കഴിഞ്ഞ വർഷം തീർത്ഥാടനകാലം ആരംഭിച്ചപ്പോൾ 17.50 ലക്ഷം അരവണയാണ് കരുതൽ ശേഖരമായി ഉണ്ടായിരുന്നത്. ശർക്കരയുടെയും അരവണ നിറയ്ക്കാനുള്ള കണ്ടയ്നറിന്റെയും കുറവ് അന്ന് പ്രതിസന്ധിയുണ്ടാക്കി. ഇത് ആവ‌ർത്തിക്കാതിരിക്കാനാണ് നടപടി. ഏലയ്ക്കയിൽ കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ ഏലയ്ക്ക ഇല്ലാതെയാണ് കഴിഞ്ഞ തീർത്ഥാടന കാലത്ത് അരവണ നിർമ്മിച്ചത്. ഇത്തവണ വനംവകുപ്പിന്റെ നേതൃത്വത്തിൽ ജൈവരീതിയിൽ കൃഷിചെയ്ത 2000 കിലോ ഏലയ്ക്ക സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്.

തീർത്ഥാടന കാലത്ത് ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളില്ലാതെ അരവണ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പുകളാണ് ദേവസ്വം ബോർഡ് നടത്തിയിരിക്കുന്നത്. അരവണ പ്രതിസന്ധി ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.

-അഡ്വ.എ.അജികുമാർ

മെമ്പർ

തിരുവിതാംകൂർ ദേവസ്വം ബോർഡ്


Source link

Related Articles

Back to top button