KERALAMLATEST NEWS
ഫുട്ബാളിൽ നിന്ന് ഷോട്ട് പുട്ടിലേക്ക് അഭിഷേകിന്റെ ഗോൾഡൻ ചെയ്ഞ്ച്
കൊച്ചി: ഫുട്ബാളിൽ നിന്ന് ഷോട്ട് പുട്ടിലേക്കുള്ള അഭിഷേകിന്റെ മാറ്റം വെറുതേയായില്ല. സബ്ജൂനിയർ ഷോട്പുട്ടിൽ കന്നിയങ്കത്തിൽ തന്നെ സ്വർണം എറിഞ്ഞിട്ടുകളഞ്ഞു ഈ മലപ്പുറത്താകാരൻ. പറപ്പൂർ ഐ.യു എച്ച്.എസ്.എസിലെ എട്ടാംക്ലാസുകാരനായ വി.എസ് അഭിഷേക് 11.11 മീറ്റർ ദൂരത്തേയ്ക്ക് ഷോട്ട് എറിഞ്ഞാണ് ഒന്നാമനായത്.
ഫുട്ബാൾ ടീമിൽ അംഗമായിരുന്ന അഭിഷേകിനെ രണ്ടുമാസം മുമ്പാണ് കോച്ച് ഷിഹാബ് ഷോട്ട്പുട്ടിലേക്ക് മാറ്റിയത്. മികവ് തെളിയിച്ചപ്പോൾ ഫുട്ബാൾ കോച്ചിംഗ് തത്കാലം നിറുത്തി വച്ചിരിക്കികയാണ്. വേങ്ങര സ്വദേശിയായ ജിജു, വിജിത്ര ദമ്പതികളുടെ മകനാണ്.
Source link