ASTROLOGY

ജനന സമയം രാത്രി 12നും പകൽ 12 മണിക്കും ഇടയിലാണോ? അറിയാം സ്വഭാവ സവിശേഷതകൾ

ജനന സമയം രാത്രി 12നും പകൽ 12 മണിക്കും ഇടയിലാണോ? അറിയാം സ്വഭാവ സവിശേഷതകൾ– Unlocking Personality Secrets: The Astrology of Birth Time

ജനന സമയം രാത്രി 12നും പകൽ 12 മണിക്കും ഇടയിലാണോ? അറിയാം സ്വഭാവ സവിശേഷതകൾ

വെബ്‍ ഡെസ്ക്

Published: November 09 , 2024 04:56 PM IST

Updated: November 09, 2024 05:04 PM IST

1 minute Read

അർധരാത്രി 12 മണി മുതൽ പകൽ 12വരെയുള്ള വ്യത്യസ്ത സമയങ്ങളിൽ ജനിക്കുന്നതിന്റെ ഫലങ്ങൾ

ഏതു കാര്യത്തെയും ശുഭാപ്തിവിശ്വാസത്തോടെ സമീപിക്കുന്നവരാണ് രാവിലെ 10നും ഉച്ചയ്ക്ക് 12നും ഇടയിൽ ജനിച്ചവർ

Image Credit: STEKLO/ Shutterstock

ജന്മനക്ഷത്രവും ജന്മരാശിയുമെല്ലാം ആളുകളുടെ സ്വഭാവത്തെ സ്വാധീനിക്കും എന്നത് എല്ലാവർക്കുമറിയാം. എന്നാൽ ജനന സമയത്തിനും സ്വഭാവത്തിനും വളരെ അടുത്ത ബന്ധമുണ്ട്. ആ സമയത്തെ ഗ്രഹങ്ങളുടെ നിലയും മറ്റും അനുസരിച്ചാണ് ജ്യോതിശാസ്ത്രം ആളുകളുടെ സ്വഭാവവും ജീവിതരീതിയും സൗഭാഗ്യങ്ങളുമൊക്കെ കണക്കാക്കുന്നത്. അർധരാത്രി 12 മണി മുതൽ പകൽ 12വരെയുള്ള വ്യത്യസ്ത സമയങ്ങളിൽ ജനിക്കുന്നതിന്റെ ഫലങ്ങൾ. 
അർധരാത്രി 12നും 02നും ഇടയിൽ ജനിച്ചവർഅറിവ് നേടാൻ ജന്മസിദ്ധമായ ആഗ്രഹമുള്ളവരാണ് ഇവർ. ലോകത്ത് തനിക്ക് ചുറ്റും എന്തു നടക്കുന്നു എന്നതിനെക്കുറിച്ചെല്ലാം അറിയണമെന്ന് ഇവർ അതിയായി ആഗ്രഹിക്കും. എന്നാൽ സ്വന്തം കാര്യങ്ങളെക്കുറിച്ച് പൊക്കി പറയുവാനും കഴിവുകൾ മറ്റുള്ളവർക്കും മുന്നിൽ എടുത്തു കാട്ടാനും ഇവർ ശ്രമിക്കാറില്ല. സ്വയം പര്യാപ്തരായ ഇവർ പൊതുവേ അന്തർമുഖരാണെങ്കിലും മറ്റുള്ളവരുമായി ഇടപെടുന്ന സമയത്ത് അവരിൽ മതിപ്പുളവാക്കും.

പുലർച്ചെ 2നും 4നും ഇടയിൽ ജനിച്ചവർആകർഷണീയമായ സ്വഭാവമുള്ളവരായിരിക്കും ഇക്കൂട്ടർ. ആഡംബര പൂർണമായ ജീവിതം ഇവർ ഏറെ ആഗ്രഹിക്കും. വിജയം നേടുന്ന സംരംഭകരായിരിക്കും ഇവർ. 24 വയസ്സിനും 27 വയസ്സിനും ഇടയ്ക്ക് സൗഭാഗ്യം ഇക്കൂട്ടരെ തേടിയെത്തും.
പുലർച്ചെ 4നും രാവിലെ 6നും ഇടയിൽ ജനിച്ചവർശക്തമായ വ്യക്തിത്വമാണ് ഈ സമയത്ത് ജനിച്ചവരുടെ ഏറ്റവും പ്രധാന ഗുണം. ആത്മവിശ്വാസവും വെല്ലുവിളികളെ നേരിടാനുള്ള കരുത്തും എടുത്തു പറയേണ്ട കാര്യങ്ങളാണ്. പൊതു ഇടങ്ങളിൽ അഭിനന്ദനം നേടാൻ ഇഷ്ടപ്പെടുന്ന ഇവർ എവിടെയും ആകർഷണകേന്ദ്രം ആകാനും ആഗ്രഹിക്കും. എല്ലാം നേരായ മാർഗ്ഗത്തിൽ നോക്കിക്കാണുന്നതും സത്യസന്ധതയും നേതൃപാടവവുമാണ് മറ്റു ഗുണങ്ങൾ.

രാവിലെ 6നും 8നും ഇടയിൽ ജനിച്ചവർമറ്റുള്ളവർക്ക് എളുപ്പത്തിൽ പിടികൊടുക്കാത്ത തരത്തിലുള്ള വ്യക്തിത്വമായിരിക്കും ഇവരുടേത്. ഏതു കാര്യത്തിനും നേതൃത്വം നൽകാനുള്ള സവിശേഷമായ കഴിവ് ഇവർക്കുണ്ട്. മറ്റുള്ളവർക്ക് മേൽ ആധിപത്യം സ്ഥാപിച്ച് ഉയർന്നുനിൽക്കാൻ ഇവർ ആഗ്രഹിക്കും. ചെയ്യുന്ന കാര്യത്തിൽ ഏറ്റവും മികച്ചു നിൽക്കുക എന്നതിൽ ഇവർ വിട്ടുവീഴ്ച കാണിക്കില്ല. ജീവിതത്തിലെ ഓരോ വഴിത്തിരിവുകളും പ്രതിസന്ധികളും ഇവരെ കൂടുതൽ ശക്തരാക്കും.

രാവിലെ 8നും 10 മണിക്കും ഇടയിൽ ജനിച്ചവർആത്മശാന്തിക്ക് പ്രാധാന്യം നൽകുന്ന ഇവർ തത്വശാസ്ത്രപരമായി ചിന്തിക്കുന്നവരാണ്. ആരോടെങ്കിലും വഴക്കിടാനുള്ള സാഹചര്യങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നവരാണ് ഇക്കൂട്ടർ. എന്നാൽ ആരോടെങ്കിലും എതിരിടേണ്ട സാഹചര്യമുണ്ടായാൽ നിലപാടിൽ നിന്നും ഒരു ചുവടു പോലും പിന്നോട്ട് പോകാതെ വാദത്തിൽ ഉറച്ചു നിൽക്കുകയും ചെയ്യും. വ്യത്യസ്ത തരത്തിലുള്ള ആൾക്കാരുമായി ഇടപഴകാനും എല്ലാ തരക്കാരോടും ഒരേ പോലെ സൗഹൃദം സൂക്ഷിക്കാനും ഇവർക്ക് സാധിക്കും.

രാവിലെ 10നും ഉച്ചയ്ക്ക് 12നും ഇടയിൽ ജനിച്ചവർഏതു കാര്യത്തെയും ശുഭാപ്തിവിശ്വാസത്തോടെ സമീപിക്കുന്നവരാണ് ഈ സമയത്തിനിടയിൽ ജനിച്ചവർ. അച്ചടക്കം നിറഞ്ഞ ജീവിതമാണ് എടുത്തു പറയേണ്ട ഗുണം. സ്വന്തം ശക്തികളും ബലഹീനതകളും ഇവർക്ക് നന്നായി തിരിച്ചറിയാം. നേതൃഗുണം ഇവർക്ക് ജന്മനാ ലഭിക്കുന്നതാണ്. കലാ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇവർക്ക് സാധിക്കും.

English Summary:
Did you know your birth time can reveal insights into your personality? This article delves into the astrological connections between your time of birth and your unique traits, exploring the characteristics associated with being born at different times between midnight and noon.

30fc1d2hfjh5vdns5f4k730mkn-list mo-astrology-goodluck 4t0srp2c6uu062nr014uifekl5 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-birth-time


Source link

Related Articles

Back to top button