KERALAM

പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദ തീർത്ഥപാദർ സമാധിയായി

കരുനാഗപ്പള്ളി: ചട്ടമ്പിസ്വാമിയുടെ സമാധി സ്ഥാനമായ പന്മന ആശ്രമത്തിലെ മഠാധിപതി സ്വാമി പ്രണവാനന്ദ തീർത്ഥപാദർ (93) സമാധിയായി. ഇന്നലെ ഉച്ചയ്ക്ക് 2.40ന് പന്മന ആശ്രമത്തിൽ വച്ചാണ് സമാധിപ്രാപിച്ചത്.

ജി.കേശവൻ നായർ എന്നായിരുന്നു പൂർവാശ്രമത്തിലെ നാമം. കൊട്ടാരക്കര ബോയ്സ് വി.എച്ച്.എസ്.ഇയിൽ നിന്ന് പ്രിൻസിപ്പലായി 1988ൽ വിരമിച്ചു. ഇതിനുശേഷം സദാനന്ദപുരം അവദൂതാശ്രമത്തിലെയും പന്മന ആശ്രമത്തിലെയും നിത്യസന്ദർശകനായി. കുട്ടികൾക്കും മുതിർന്നവർക്കുമായി സംസ്‌കൃതം,വേദാന്തം,ഭഗവത്ഗീത, നാരായണീയം എന്നിവയിൽ ക്ലാസുകളെടുത്തു. തുടർന്ന് വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദരിൽ നിന്ന് 2000 മാർച്ച് 4ന് ശിവരാത്രി ദിവസം സന്യാസദീക്ഷ സ്വീകരിച്ചു. തുടർന്ന് പന്മന ആശ്രമം മഠാധിപതിയായി.

മരണാനന്തര ചടങ്ങുകൾ ഇന്ന് വൈകിട്ട് 3ന് പന്മന ആശ്രമത്തിന് സമീപമുള്ള താമരയിൽ. ഭാര്യ: പി.ശാരദാമ്മ (റിട്ട.അദ്ധ്യാപിക,ജി.വി.എസ് യു.പി.എസ് പാങ്ങോട്). മക്കൾ: പരേതനായ എസ്.കെ.ജയപ്രകാശ് (റിട്ട.നേവി),എസ്.ജയശ്രീ (റിട്ട.ഹെഡ്മിസ്ട്രസ്),പരേതയായ എസ്.കെ.ജയകുമാരി (റിട്ട.അദ്ധ്യാപിക),എസ്.കെ.ജയബാല (റിട്ട.ഹെഡ്മിസ്ട്രസ്),പരേതനായ എസ്.കെ.ജയരാജ്. മരുമക്കൾ: ഡി.സുധാമണി (റിട്ട.അദ്ധ്യാപിക),എൻ.ബാലകൃഷ്ണപിള്ള (റിട്ട.ഹെഡ്മാസ്റ്റർ),പരേതനായ രാധാകൃഷ്ണപിള്ള (റിട്ട.ബി.എസ്.എഫ്),ടി.ആർ.ചന്ദ്രബാബു (റിട്ട.എസ്.ഐ).


Source link

Related Articles

Back to top button