നവീനിന്റെ കുടുംബത്തിന്റെ മൊഴി ഇനിയുമെടുത്തില്ല
പത്തനംതിട്ട : നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേകസംഘം ഇതുവരെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയില്ല. സംസ്കാരം നടന്ന ദിവസം രാവിലെ അന്ന് കേസ് അന്വേഷിച്ച സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. കണ്ണൂർ റേഞ്ച് ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇപ്പോൾ അന്വേഷിക്കുന്നത്.
അതേസമയം, ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരിക്കാനില്ലെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. ഇനി കൂടുതലായി എന്ത് ചെയ്യണമെന്ന് അഭിഭാഷകനോട് ആലോചിച്ച് തീരുമാനിക്കും.
സി.പി.എം നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് .
പി.പി.ദിവ്യയ്ക്ക് എതിരെ നടപടി എടുത്തത് പാർട്ടിയാണ്.
കെ.പി.ഉദയഭാനു
സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി
അന്വേഷണത്തിൽ തൃപ്തിയില്ല. ജുഡീഷ്യൽ അന്വേഷണം വേണം. ദിവ്യയ്ക്ക് എതിരായ പാർട്ടി നടപടി വൈകി. എ.ഡി.എമ്മിന്റെ ഡ്രൈവറും സംശയനിഴലിലാണ്.
മലയാലപ്പുഴ മോഹനൻ,
(സി.ഐ.ടി.യു സംസ്ഥാന സമിതിയംഗം)
Source link