KERALAM
തിരൂർ ഡെപ്യൂട്ടി തഹസിൽദാരെ കാണാതായി
തിരൂർ: താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാർ തിരൂർ മാങ്ങാട്ടിരി പൂക്കൈത സ്വദേശി പി.ബി. ചാലിബിനെ കാണാതായതായി ബന്ധുക്കൾ തിരൂർ പൊലീസിൽ പരാതി നൽകി. ബുധനാഴ്ച വൈകിട്ട് ഓഫീസിൽ നിന്നും 5.15ന് ഇറങ്ങിയിരുന്നു. ഭാര്യയോട് വീട്ടിലെത്താൻ വൈകുമെന്ന് അറിയിച്ചു. പിന്നീട് വാട്ട്സ് ആപ്പിൽ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്സൈസ് ടീം ഉണ്ടെന്നും പറഞ്ഞു. രാത്രി 11 വരെ കാണാഞ്ഞതിനെ തുടർന്ന് തിരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. രാത്രി 12.18ന് ഓഫായ ഫോൺ പിറ്റേന്ന് രാവിലെ 6.55ന് അൽപ്പസമയം ഓണായി. അവസാന മൊബൈൽ ടവർ ലൊക്കേഷൻ കോഴിക്കോട് പാളയം ഭാഗത്താണെന്ന് പൊലീസ് പറയുന്നു.
Source link