KERALAM

സഹകരണ മേഖലയിൽ ചാർജിംഗ് സ്‌റ്റേഷൻ : ധാരണാ പത്രം കൈമാറി

തിരുവനന്തപുരം: കേരളത്തിൽ സഹകരണ മേഖലയിൽ ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ നടപ്പാക്കാനുള്ള സംയുക്ത സംരംഭത്തിന കോസ്‌ടെകും ഈസിഗോയും ധാരണാപത്രം കൈമാറി. ഈസിഗോ ചെയർമാൻ ഡോ.വി.പി.സജീവനും കോസ്ടെക് ചെയർമാൻ പ്രൊഫ.ഇ കുഞ്ഞിരാമനുമാണ് ധാരണാപത്രം കൈമാറിയത്.

സംസ്ഥാനത്തിലുടനീളം 2000 ചാർജിംഗ് സ്റ്റേഷനുകൾ 2030നുള്ളിൽ ആരംഭിക്കും. ടു വീലർ, ത്രീ വീലർ, കാറുകൾ എന്നിവ കൂടാതെ ഹെവി ഡ്യൂട്ടി വെഹിക്കിൾ (ബസ്, ട്രക്ക്) എന്നിവയ്ക്കുള്ള ചാർജിംഗ് സ്റ്റേഷനുകളും തയ്യാറാക്കുന്നു .


Source link

Related Articles

Back to top button