KERALAMLATEST NEWS

ജെ.ഇ.ഇ മെയിൻ അപേക്ഷകർക്ക് മാർഗനിർദ്ദേശവുമായി എൻ.ടി.എ

ന്യൂഡൽഹി: ആധാർ കാർഡിലെ പേരും പത്താം ക്ലാസ് വിദ്യാഭ്യാസ സർട്ടിഫിക്കറ്റിലെ പേരും തമ്മിലുള്ള പൊരുത്തക്കേടിനെ തുടർന്ന് ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻസ് മെയിൻ 2025-ന് രജിസ്ട്രേഷൻ തടസപ്പെട്ടവർക്കായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

അപേക്ഷ പൂരിപ്പിക്കുമ്പോൾ ‘ആധാർ പ്രകാരം പേര് സ്ഥിരീകരിക്കുക”- സെലക്ട് ചെയ്തശേഷം പോപ്പ്അപ്പ് ലഭിക്കുകയാണെങ്കിൽ പോപ്പ്അപ്പ് ബോക്‌സ് അടയ്ക്കണം. ബോക്‌സ് അടയ്ക്കുമ്പോൾ ആധാറിലെ പേരുമായി മുന്നോട്ട് പോകുന്നതിന് സ്‌ക്രീനിൽ പുതിയ വിൻഡോ ദൃശ്യമാകും. അപേക്ഷകർ അവരുടെ ആധാർ കാർഡിൽ ഉള്ള പേര് ഇവിടെ നൽകുക. ഇതോടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റിലെ പേരും ആധാർ കാർഡിലെ പേരും രജിസ്റ്റർ ചെയ്യപ്പെടും. തുടർന്ന് അപേക്ഷാ ഫോമിലെ മറ്റ് ഭാഗങ്ങളും പൂരിപ്പിച്ച് മുന്നോട്ട് പോകാമെന്ന് എൻ.ടി.എ അറിയിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി 22.

ഐ.ഐ.ടി പ്രവേശനത്തിനുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാനുള്ള അവസരം മൂന്നായും എൻ.ടി.എ വർദ്ധിപ്പിച്ചു. നിലവിൽ ഇത് രണ്ടു പ്രാവശ്യമായിരുന്നു.

ഓ​ർ​മി​ക്കാ​ൻ​ …

1.​ ​

എ​ൽ​എ​ൽ.​എം​ ​താ​ത്കാ​ലി​ക​ ​അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൽ​എ​ൽ.​എം​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ഒ​ന്നാം​ഘ​ട്ട​ ​താ​ത്കാ​ലി​ക​ ​അ​ലോ​ട്ട്മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ.​ ​പ​രാ​തി​ക​ൾ​ ​c​e​e​k​i​n​f​o.​c​e​e​@​k​e​r​a​l​a.​g​o​v.​i​n​ൽ​ 8​ന് ​വൈ​കി​ട്ട് ​നാ​ലി​ന​കം​ ​അ​റി​യി​ക്ക​ണം.​ ​ഫോ​ൺ​-​ 04712525300

2.​ ​ക​ലാ​മ​ണ്ഡ​ല​ത്തി​ൽ​ ​പി​ ​എ​ച്ച്.​ഡി​:​-​ ​ക​ലാ​മ​ണ്ഡ​ലം​ ​ക​ൽ​പി​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​പി​ ​എ​ച്ച്.​ഡി​ ​പ്ര​വേ​ശ​ന​ത്തി​ന് ​ഇ​ന്ന് ​വൈ​കി​ട്ട് 5​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​k​a​l​a​m​a​n​d​a​l​a​m.​a​c.​i​n.

3.​ ​യു​സീ​ഡ്,​ ​സീ​ഡ്:​-​ ​യു.​ജി,​ ​പി.​ജി​ ​ഡി​സൈ​ൻ​ ​പ്രോ​ഗ്രാം​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​ന​ട​ത്തു​ന്ന​ ​യു​സീ​ഡ്,​ ​സീ​ഡ് ​പ​രീ​ക്ഷ​ക​ൾ​ക്ക് ​ലേ​റ്റ് ​ഫീ​യോ​ടെ​ ​ഇ​ന്ന് ​വൈ​കി​ട്ട് 5​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​u​c​e​e​d.​i​i​t​b.​a​c.​i​n,​ ​w​w​w.​c​e​e​d.​i​i​t​b.​a​c.​i​n.

4.​ ​എം.​ജി​ ​പ്രൈ​വ​റ്റ് ​യു.​ജി,​ ​പി.​ജി​:​-​ ​എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​ബി​രു​ദ,​ ​പി.​ജി​ ​പ്രൈ​വ​റ്റ് ​ര​ജി​സ്ട്രേ​ഷ​ൻ​ ​പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ​സൂ​പ്പ​ർ​ ​ഫൈ​നോ​ടെ​ 15​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്:​ ​m​g​u.​a​c.​i​n.

ആ​യു​ർ​വേ​ദ,​ ​ഹോ​മി​യോ,​ ​സി​ദ്ധ:
റാ​ങ്ക്,​ ​കാ​റ്റ​ഗ​റി​ ​ലി​സ്റ്റാ​യി

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​യു​ർ​വേ​ദ,​ഹോ​മി​യോ,​സി​ദ്ധ,​യു​നാ​നി​ ​കോ​ഴ്സു​ക​ളി​ൽ​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​പു​തു​താ​യി​ ​അ​പേ​ക്ഷി​ച്ച​വ​രെ​യും​ ​ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള​ ​പു​തു​ക്കി​യ​ ​അ​ന്തി​മ​ ​റാ​ങ്ക്,​ ​കാ​റ്റ​ഗ​റി​ ​ലി​സ്റ്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ.​ ​ഫോ​ൺ​-​ 0471​ 2525300

ഡി​പ്ലോ​മ​ ​പു​നഃ​പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ആ​ൻ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്സ് ​എ​ൻ​ജി​നി​യ​റിം​ഗ് ​ഡി​പ്ലോ​മ​ ​അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ 11​ ​ന് ​ന​ട​ത്തി​യ​ ​ഇ​ല​ക്ടി​സി​റ്റി​ ​ജ​ന​റേ​ഷ​ൻ,​ ​ട്രാ​ൻ​സ്മി​ഷ​ൻ​ ​ആ​ൻ​ഡ് ​ഡി​സ്ട്രി​ബ്യൂ​ഷ​ൻ​ ​പ​രീ​ക്ഷ​ ​റ​ദ്ദാ​ക്കി.​ ​പു​നഃ​പ​രീ​ക്ഷ​ 14​ ​ന് ​രാ​വി​ലെ​ 9.30​ ​മു​ത​ൽ​ 12.30​ ​വ​രെ​ ​ന​ട​ത്തും.

തീ​യ​തി​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം​ ​:​ ​മാ​ർ​ച്ചി​ൽ​ ​ന​ട​ത്തു​ന്ന​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​(​വൊ​ക്കേ​ഷ​ണ​ൽ​)​ ​വി​ഭാ​ഗം​ ​പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്ക് ​ന​വം​ബ​ർ​ 18​ ​വ​രെ​യും​ 20​ ​രൂ​പ​ ​പി​ഴ​യോ​ടു​കൂ​ടി​ 23​ ​വ​രെ​യും,​ 600​ ​രൂ​പ​ ​സൂ​പ്പ​ർ​ ​ഫൈ​നോ​ടു​കൂ​ടി​ 28​ ​വ​രെ​യും​ ​ഫീ​സ​ട​യ്ക്കാം.

സ്‌​പെ​ഷ്യ​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​പാ​രാ​മെ​ഡി​ക്ക​ൽ​ ​ഡി​ഗ്രി​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള​ ​ഓ​ൺ​ലൈ​ൻ​ ​സ്‌​പെ​ഷ്യ​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ് 11​ ​ന് ​ന​ട​ത്തും.​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ ​റാ​ങ്ക് ​ലി​സ്റ്റി​ലു​ള്ള​വ​ർ​ 10​ന​കം​ ​ഓ​പ്ഷ​ൻ​ ​ന​ൽ​ക​ണം.​ ​മു​ൻ​പ് ​ന​ൽ​കി​യ​ ​ഓ​പ്ഷ​നു​ക​ൾ​ ​പ​രി​ഗ​ണി​ക്കി​ല്ല.​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ക്കു​ന്ന​വ​ർ​ ​ഫീ​സ​ട​ച്ച് 13​ന​കം​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ഫോ​ൺ​-​ ​:​ 04712560363,​ 64.


Source link

Related Articles

Back to top button