KERALAM

മാദ്ധ്യമ സ്വാതന്ത്ര്യം: വിശാല ബെഞ്ചിന്റെ വിധി ഏകകണ്ഠം

കൊച്ചി: മാദ്ധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച ഹൈക്കോടതി വിശാല ബെഞ്ചിന്റെ ഉത്തരവ് ഏകകണ്ഠം. ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാരുടെ പ്രധാന വിധിന്യായത്തെ അനുകൂലിച്ച് ജസ്റ്റിസുമാരായ കൗസർ എടപ്പഗത്ത്, സി.പി.മുഹമ്മദ് നിയാസ്, വി.എം.ശ്യാംകുമാർ എന്നിവർ പ്രത്യേക കുറിപ്പുകളെഴുതി. ജസ്റ്റിസ് സി.എസ്.സുധയും വിധിന്യായത്തോട് യോജിച്ചു.

മാദ്ധ്യമങ്ങൾ നൽകുന്ന വിവരങ്ങളിലൂടെ ജനങ്ങൾ തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും ബോധവാന്മാരാകുന്നുണ്ട്. വ്യക്തിയുടെ നിയമപരമായ അവകാശത്തെക്കാൾ വലുതാണ് പൊതുതാത്പര്യം സംരക്ഷിക്കുന്ന മാദ്ധ്യമങ്ങളുടെ മൗലികാവകാശമെന്നും കോടതി പറഞ്ഞു.

അന്വേഷണ ഘട്ടത്തിലും വിചാരണഘട്ടത്തിലുമുളള ക്രിമിനൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാർഗരേഖ പുറപ്പെടുവിക്കേണ്ടതുണ്ടോ എന്നതാണ് കോടതി പ്രധാനമായും പരിശോധിച്ചത്. ഇക്കാര്യത്തിൽ പ്രത്യക്ഷമായ നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നാണ് വിശാല ബെഞ്ച് വ്യക്തമാക്കിയത്.

”മാദ്ധ്യമവിചാരണ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മാദ്ധ്യമങ്ങൾ ലക്ഷ്മണരേഖ വരയ്ക്കണം. മാദ്ധ്യമസ്വാതന്ത്ര്യം മൗലികാവകാശത്താൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും തെറ്റായ റിപ്പോർട്ടിംഗ് ക്രിമിനൽ കേസുകളുടെ ന്യായമായ വിചാരണയെ ബാധിക്കും

– ജസ്റ്റിസ് കൗസർ എടപ്പഗത്ത്

”മാദ്ധ്യമസ്വാതന്ത്ര്യം നീതിനിർവഹണത്തിൽ ഇടപെടാനുള്ള സ്വാതന്ത്ര്യമല്ല. നീതി നിർവഹണത്തിന്റെ സത്യസന്ധത ഉറപ്പുവരുത്താൻ ക്രിമിനൽ കേസുകളുടെ വിചാരണ ഘട്ടത്തിൽ മാദ്ധ്യമറിപ്പോർട്ടിംഗിന് നിയന്ത്രണം ഏർപ്പെടുത്തൽ സാദ്ധ്യമാണ്.

– ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ്


Source link

Related Articles

Back to top button