CINEMA

എതിരാളിയുടെ കഴുത്തറത്ത് അനുഷ്ക ഷെട്ടി; ‘ഘാട്ടി’ ടീസർ പുറത്ത്

എതിരാളിയുടെ കഴുത്തറത്ത് അനുഷ്ക ഷെട്ടി; ‘ഘാട്ടി’ ടീസർ പുറത്ത് | Anushka Shetty Ghaati Teaser

എതിരാളിയുടെ കഴുത്തറത്ത് അനുഷ്ക ഷെട്ടി; ‘ഘാട്ടി’ ടീസർ പുറത്ത്

മനോരമ ലേഖകൻ

Published: November 07 , 2024 05:20 PM IST

1 minute Read

അനുഷ്ക ഷെട്ടി

ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ഘാട്ടി’ ടീസർ പുറത്ത്. അനുഷ്ക ഷെട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ടീസര്‍ റിലീസ്. വയലൻസിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ശക്തമായ വേഷത്തിലാണ് അനുഷ്ക എത്തുന്നത്. 

എതിരാളിയുടെ കഴുത്തറക്കുന്ന അനുഷ്കയെ ടീസറിൽ കാണാം.  യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലമുഡിയും ചേർന്നാണ്.

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘വേദം’ എന്ന ചിത്രത്തിന് ശേഷം അനുഷ്കയും കൃഷും ഒന്നിക്കുന്ന ഈ ചിത്രം യുവി ക്രിയേഷൻസിന്റെ ബാനറിൽ അനുഷ്ക്ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്. ഉയർന്ന ബജറ്റും മികച്ച സാങ്കേതിക നിലവാരവുമുള്ള വലിയ കാൻവാസിൽ ഒരുക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. 

English Summary:
Anushka Shetty’s stunningly fierce avatar unveiled in Ghaati: Teaser Out

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-movie-anushkashetty 2e9f4cdfc3ipald0235obmsfq2 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-teasertrailer


Source link

Related Articles

Back to top button